ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നും മത്സരിക്കും. 1983 മുതല്‍ 2008 വരെ സിദ്ധരാമയ്യയുടെ മണ്ഡലമായിരുന്നു ഇത്. 2013 ലാണ് അദ്ദേഹം വരുണ മണ്ഡലത്തില്‍ നിന്നും മത്സരിച്ചത്. ഇത്തവണ വരുണയില്‍ നിന്ന് മകന്‍ യതീന്ദ്ര മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മൈസൂരില്‍ അഞ്ചു ദിവസത്തെ പ്രചരണ പരിപാടിക്ക് സിദ്ധരാമയ്യ എത്തിയിട്ടുണ്ട്. അതേസമയം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പ്രചരണത്തിനായി നാളെ മൈസൂരിലെത്തും.
Read Also : ബീഹാര്‍ വര്‍ഗീയ കലാപം: ബി.ജെ.പി എല്ലാ സംസ്ഥാനങ്ങളേയും കത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ലാലു പ്രസാദ് യാദവ്
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദിശ നിര്‍ണയിക്കുന്ന ഘടികമായാണ് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും പിടിച്ചെടുക്കാന്‍ ബി.ജെ.പിയും തുറന്ന പോരാട്ടമാണ് നടത്തുന്നത്. എച്ച്.ഡി. ദേവ ഗൗഡയുടെ ജനതാദള്‍ സെക്കുലറും അസദുദ്ദീന്‍ ഉവെസിയുടെ എ.ഐ.എംഐ.എം പാര്‍ട്ടിയും മത്സരരംഗത്തുണ്ട്. മെയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുക. 15നാണ് വോട്ടെണ്ണല്‍.
മെയ് 28ന് കാലാവധി അവസാനിക്കുന്ന കര്‍ണാടക നിയമസഭയിലെ 224 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 2019 ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്.
Read Also : മഹാവീര്‍ ജയന്തിക്ക് ശ്രീബുദ്ധന്റെ ചിത്രം വെച്ച് ആശംസ; ട്വിറ്ററില്‍ ശശി തരൂരിന് പൊങ്കാല
ഭരണക കക്ഷിയായ കോണ്‍ഗ്രസിന് നിലവില്‍ 122 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 43 ഉം ജെ.ഡി.എസിന് 37 ഉം അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് ശേഷിക്കുന്ന നാല് സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക.
മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.എസ് യെദ്യൂരപ്പയാണ് ബി.ജെ.പി ഉയര്‍ത്തിക്കാണിക്കുന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് സിഫോര്‍ എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നിരുന്നു.