| Saturday, 15th February 2020, 12:32 pm

ശബ്ദമലിനീകരണ പരാതികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് മുന്നോട്ടു പോവുമെന്ന് കര്‍ണാടക ഡി.ജി.പി; ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട പരാതികളില്‍ നടപടിയെടുക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് കര്‍ണാടക പൊലീസ്. വെള്ളിയാഴ്ച കര്‍ണാടക ഡി.ജി.പിയും ഇന്‍സ്‌പെക്ടര്‍ ജനറലുമായ പ്രവീണ്‍ സൂദ് കര്‍ണാടക ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

പൊലീസ് സ്‌റ്റേഷനില്‍ ശബ്ദമലിനീകരണവുമായി ബന്ധപ്പെട്ട് ഒരു പരാതി ലഭിച്ചാല്‍ ഉടനടി ഉദ്യോഗസ്ഥര്‍ക്ക് ആ പരാതി അയക്കണമെന്നും ആ പരാതി ജൂറിസ്ഡിക്ഷന്‍ കോടതികള്‍ക്ക് കൈമാറണമെന്നും ഡി.ജി.പി ഹൈക്കോടതിയ്ക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

അതിന് ശേഷം പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉടന്‍ തന്നെ അടുത്തുള്ള പരിസ്ഥിതി ഉദ്യോഗസ്ഥനോടോ ജൂറിസ്ഡിക്ഷണല്‍ ഉദ്യോഗസ്ഥനോടോ സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

എവിടെയാണ് ശബ്ദവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതെന്ന് പരിശോധിക്കണമെന്നും ഡെസിബല്‍ മീറ്റര്‍ വെച്ച് അതിന്റെ അളവ് എടുക്കണമെന്നും ശബ്ദമലിനീകരണത്തിന് കാരണമാവുന്ന ഉപകരണം അടിയന്തരമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബ്ദം അളക്കാനുള്ള ഉപകരണം കിട്ടുന്നതിലൂടെ പൊലീസ് അത് ഉടനടി പരീക്ഷിക്കുമെന്നും സൂദ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈസ്റ്റ് ബെംഗളൂരുവിലെ ഇന്ദിരാനഗര്‍ പ്രദേശത്തെ റെസ്റ്റുറന്‍സുകളിലും ബാറുകളിലും പബുകളിലില്‍ നിന്നും ശബ്ദം വരുന്നുണ്ടെന്ന പരാതിയിലാണ് പ്രവീണ്‍ സൂദ് സത്യവാങ്മൂലം നല്‍കിയത്.

We use cookies to give you the best possible experience. Learn more