ന്യൂദല്‍ഹി: രാജിക്കത്ത് നല്‍കിയ വിമത എം.എല്‍.എമാര്‍ക്ക് എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും സഭയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലെന്നും സുപ്രീം കോടതിയില്‍ വിമതര്‍. 15 വിമത എം.എല്‍.എമാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഡ്വക്കറ്റ് മുകുള്‍ റോത്തഗിയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.
‘എനിക്ക് എം.എല്‍.എയാവേണ്ട. സഭയുടെ ഭാഗമാകേണ്ട. ആര്‍ക്കും എന്നെ നിര്‍ബന്ധിക്കാനാവില്ല.’ എന്നാണ് അദ്ദേഹം പറഞ്ഞത്.
രാജിവെച്ച് ഞങ്ങള്‍ക്കിടയിലേക്ക് തിരിച്ചുപോകാനാണ് എം.എല്‍.എമാര്‍ താല്‍പര്യപ്പെടുന്നതെന്നും റോത്തഗി പറഞ്ഞു. ‘ അയോഗ്യത നീട്ടിക്കൊണ്ടുപോകുക വഴി സ്പീക്കര്‍ സഭയില്‍ തന്നെ നില്‍ക്കാന്‍ നിര്‍ബന്ധിക്കുകയും അവര്‍ പറയുന്ന രീതിയില്‍ വോട്ടു ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമാണ്.’ എന്നും എം.എല്‍.എമാര്‍ കോടതിയെ അറിയിച്ചു.