| Friday, 4th October 2019, 10:37 am

കര്‍ണാടകയിലും എന്‍.ആര്‍.സി നടപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ എന്‍.ആര്‍.സി നടപ്പാക്കണമെന്ന് ആഭ്യന്തരമന്ത്രി ബാസവരാജ് ബൊമ്മൈ. സംസ്ഥാനത്തിനകത്ത് ബംഗ്ലാദേശടക്കം പല രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്നുണ്ടെന്നും ഇക്കാര്യം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തുടനീളം എന്‍.ആര്‍.സി നടപ്പിലാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബാസവരാജിന്റെ പ്രതികരണം.

‘അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വന്നവര്‍ വലിയ അളവില്‍ താമസിക്കുന്ന ഒരു സംസ്ഥാനമാണ് ഞങ്ങളുടേത്. ബെംഗളൂരുവിലും സംസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തിലുള്ള കുടിയേറ്റക്കാര്‍ ഉണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഉടന്‍ നടപടി സ്വീകരിക്കും.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കുടിയേറ്റക്കാരില്‍ പലരും ക്രിമിനലുകളാണെന്നും മന്ത്രി ആരോപിച്ചു.

ബി.ജെ.പി ഭരിക്കുന്ന ഹരിയാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും എന്‍.ആര്‍.സി നടപ്പാക്കണമെന്ന് സര്‍ക്കാരുകള്‍ പറഞ്ഞിരുന്നു. ആസാമിന് പിറകെ പശ്ചിമ ബംഗാളില്‍ ആദ്യം എന്‍.ആര്‍.സി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more