| Friday, 22nd May 2020, 2:09 pm

'ഇവിടെ പ്രളയമുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല'; മോദിയുടെ പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വേറെയെന്ന് കര്‍ണാടക കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമ ബം​ഗാൾ സന്ദർശനത്തിൽ വിമർശനവുമായി കർണാടക കോൺ​ഗ്രസ്. ഉംപൂൺ ചുഴലിക്കാറ്റിൽ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന പശ്ചിമ ബം​ഗാളിനോട് തങ്ങൾ ഐക്യപ്പെടുന്നു എന്ന് പറഞ്ഞ കോൺ​ഗ്രസ് മോദിയുടേത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞു.

കർണാടകയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായപ്പോൾ അദ്ദേഹം കർണാടക സന്ദർശിച്ചിട്ടില്ല എന്ന് കർണാടക കോൺ​ഗ്രസ് ട്വീറ്റ് ചെയ്തു. പശ്ചിമ ബം​ഗാൾ ഇപ്പോൾ മോദി സന്ദർശിച്ചത് അടുത്ത വർഷത്തെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് എന്നും കോൺ​ഗ്രസ് പറയുന്നു.

കർണാടകയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായപ്പോൾ മോദി കർണാടക സന്ദർശിച്ചിട്ടില്ല. അടുത്ത വർഷം ബം​ഗാളിൽ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും ആളുകൾ ഇവിടെയും ദുരിതം അനുഭവിക്കുന്നുണ്ട് എന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രതികരണം.

കഴിഞ്ഞ വർഷം കർണാടകയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 90 പേർ മരിച്ചിരുന്നു. ഉംപൂൺ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബം​ഗാൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു. കൊവിഡ് ഉയർത്തിയ പ്രത്യേക സാഹചര്യത്തിൽ 83 ദിവസത്തിന് ശേഷമാണ് നരേന്ദ്രമോദി രാജ്യതലസ്ഥാനം വിട്ട് സഞ്ചരിക്കുന്നത്. കൊൽക്കത്ത എയർപോർട്ടിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ​ഗവർണർ ജ​ഗ്ദീപ് ദങ്കാറും ചേർന്നാണ് മോദിയെ സ്വീകരിച്ചത്.

ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി പശ്ചിമ ബം​ഗാൾ സന്ദർശിക്കുന്നത്. ഉത്തർപ്രദേശ് മാത്രമാണ് മോദി ഈ വർഷം രണ്ട് തവണ സന്ദർശിച്ച മറ്റൊരു സംസ്ഥാനം. പശ്ചിമ ബം​ഗാളിൽ വീശിയടിച്ച ഉംപൂൺ ചുഴലിക്കാറ്റിൽ 72 പേർ മരിച്ചുവെന്നാണ് കണക്കുകൾ.ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more