ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പശ്ചിമ ബംഗാൾ സന്ദർശനത്തിൽ വിമർശനവുമായി കർണാടക കോൺഗ്രസ്. ഉംപൂൺ ചുഴലിക്കാറ്റിൽ കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്ന പശ്ചിമ ബംഗാളിനോട് തങ്ങൾ ഐക്യപ്പെടുന്നു എന്ന് പറഞ്ഞ കോൺഗ്രസ് മോദിയുടേത് ഇരട്ടത്താപ്പാണെന്ന് പറഞ്ഞു.
കർണാടകയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായപ്പോൾ അദ്ദേഹം കർണാടക സന്ദർശിച്ചിട്ടില്ല എന്ന് കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ ഇപ്പോൾ മോദി സന്ദർശിച്ചത് അടുത്ത വർഷത്തെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് എന്നും കോൺഗ്രസ് പറയുന്നു.
കർണാടകയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലും ഉണ്ടായപ്പോൾ മോദി കർണാടക സന്ദർശിച്ചിട്ടില്ല. അടുത്ത വർഷം ബംഗാളിൽ ഒരു തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും ആളുകൾ ഇവിടെയും ദുരിതം അനുഭവിക്കുന്നുണ്ട് എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.
We stand in solidarity with cyclone affected WB
We condemn double standards of @narendramodiPM has responded by visiting WB for survey
While he never visited Karnataka during floods & landslidesBengal may be having an election next year but people are suffering here as well
— Karnataka Congress (@INCKarnataka) May 22, 2020
കഴിഞ്ഞ വർഷം കർണാടകയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ 90 പേർ മരിച്ചിരുന്നു. ഉംപൂൺ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചിരുന്നു. കൊവിഡ് ഉയർത്തിയ പ്രത്യേക സാഹചര്യത്തിൽ 83 ദിവസത്തിന് ശേഷമാണ് നരേന്ദ്രമോദി രാജ്യതലസ്ഥാനം വിട്ട് സഞ്ചരിക്കുന്നത്. കൊൽക്കത്ത എയർപോർട്ടിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗ്ദീപ് ദങ്കാറും ചേർന്നാണ് മോദിയെ സ്വീകരിച്ചത്.
ഈ വർഷം ഇത് രണ്ടാം തവണയാണ് മോദി പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്. ഉത്തർപ്രദേശ് മാത്രമാണ് മോദി ഈ വർഷം രണ്ട് തവണ സന്ദർശിച്ച മറ്റൊരു സംസ്ഥാനം. പശ്ചിമ ബംഗാളിൽ വീശിയടിച്ച ഉംപൂൺ ചുഴലിക്കാറ്റിൽ 72 പേർ മരിച്ചുവെന്നാണ് കണക്കുകൾ.ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക