ബെംഗലൂരു: സ്വദേശത്ത് മടങ്ങിപോവുന്ന അതിഥി തൊഴിലാളികള്‍ക്കുള്ള യാത്രചെലവ് കോണ്‍ഗ്രസ് നല്‍കുമെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മറ്റൊരു പ്രഖ്യാപനവുമായി കര്‍ണാടക കോണ്‍ഗ്രസ്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കര്‍ണാടകക്കാര്‍ക്കുള്ള യാത്രാ ചെലവ് നല്‍കാം എന്നാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ വാഗ്ദാനം.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കര്‍ണാടകക്കാര്‍ക്കുള്ള ട്രെയിന്‍ യാത്രാ ചെലവ് നല്‍കാം എന്ന് ചീഫ് സെക്രട്ടറി ടി.എം വിജയിന് കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ കത്ത് നല്‍കിയെന്ന് പാര്‍ട്ടി വക്താവ് രവി ഗൗഡ പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന പരിഗണന മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കര്‍ണാടകക്കാര്‍ക്കും നല്‍കണമെന്നും ആവശ്യപ്പെട്ടുവെന്ന് രവി ഗൗഡ പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നാല്‍പത് ദിവസമായി കുടുങ്ങിക്കിടക്കുന്ന കര്‍ണാടകത്തില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പാടാക്കണമെന്ന്് ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കര്‍ണാടകത്തില്‍ നിന്ന് മടങ്ങി പോവുന്നതിനുള്ള യാത്ര ചെലവിനായി കര്‍ണാടക കോണ്‍ഗ്രസ് ഒരു കോടി രൂപ നല്‍കിയിരുന്നു. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.