| Sunday, 15th April 2018, 5:04 pm

'യോഗി ആദിത്യനാഥിനെ ചെരിപ്പ് കൊണ്ടടിക്കണം'; ഉന്നാവോ സംഭവത്തില്‍ പ്രതികരണവുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഉന്നാവോയില്‍ യുവതിയെ എം.എല്‍.എ പീഡിപ്പിച്ച സംഭവത്തല്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാപടക കോണ്‍ഗ്രസ്. സംഭവത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കണമെന്നും അദ്ദേഹം കര്‍ണാടക സന്ദര്‍ശിക്കുമ്പോള്‍ ചെരുപ്പ് കൊണ്ടടിക്കണമെന്നുമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു പറഞ്ഞത്.

“ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീരാ കളങ്കമാണ് യോഗി ആദിത്യനാഥ്. അദ്ദേഹത്തിന് യു.പിയില്‍ മുഖ്യമന്ത്രിയാവാനുള്ള യോഗ്യതയില്ല. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ അദ്ദേഹം രാജി വെക്കണം.” -ദിനേഷ് പറഞ്ഞു.


Read | കത്തുവ; എന്റെ തെരുവില്‍ എന്റെ പ്രതിഷേധം: തിരുവനന്തപുരത്ത് വി.എസ് അച്ച്യുദാനന്ദനും അണിചേരും


അതേസമയം, പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മാപ്പ് പറയണമെന്ന ആവശ്യവുമായി കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ദിനേഷ് ഗുണ്ടു റാവുവിന്റെ ഭാര്യ ഒരു മുസ്‌ലിമാണ്. യോഗിയെ ചെരിപ്പിനടിക്കണമെന്ന് പറഞ്ഞ ദിനേഷ് ഏതെങ്കിലും മുസ്ലിം പണ്ഡിതനെ കുറിച്ച് പറയാന്‍ ധൈര്യപ്പെടുമോ എന്നാണ് ബി.ജെ.പി നേതാവ് പ്രതാപ് സിന്‍ഹ ചോദിച്ചത്. അങ്ങനെ പറഞ്ഞാല്‍ താങ്കളുടെ ഭാര്യയുടെ കൈകൊണ്ടാവും ആദ്യത്തെ അടി കിട്ടുക എന്നും പ്രതാപ് പറഞ്ഞു.


Read | അംബേദ്ക്കര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജിഗ്നേഷ് മേവാനിയെ ജയ്പുര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് തടഞ്ഞു


കഴിഞ്ഞ ജൂണില്‍ താന്‍ ബലാത്സംഗത്തിനിരയായെന്ന് ആരോപിച്ച് ഉന്നാവോ സ്വദേശിയായ 16 കാരിയാണ് പരാതി നല്‍കിയത്. നീതി കിട്ടിയില്ലെന്നാരോപിച്ച് ഞായറാഴ്ച പെണ്‍കുട്ടിയും പിതാവും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യാ ശ്രമം നടത്തിയതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടിയത്.

ഇതിനിടെ പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് പൊലീസ് കസ്റ്റഡിയില്‍ വച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more