| Friday, 14th May 2021, 11:37 pm

100 കോടിക്ക് വാക്‌സിന്‍ വാങ്ങി സൗജന്യമായി നല്‍കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: നിര്‍മ്മാതാക്കളില്‍ നിന്ന് വാക്സീന്‍ നേരിട്ട് വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ്.

100 കോടി രൂപക്ക് വാക്സീന്‍ വാങ്ങി സൗജന്യമായി വിതരണം ചെയ്യുമെന്നാണ് കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവര്‍ പറഞ്ഞത്. 10 കോടി രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്നും 90 കോടി രൂപ എം.എല്‍.എ, എം.എല്‍.എ.സി ഫണ്ടില്‍ നിന്നും ലഭ്യമാക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും
ഇവര്‍ പറഞ്ഞു.

‘വാക്സീന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പൂര്‍ണമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പണം മുടക്കി വാക്സീന്‍ വാങ്ങുന്നത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യെദിയൂരപ്പയും കൊവിഡ് പ്രതിരോധത്തില്‍ പൂര്‍ണ പരാജയമാണ്. ആഗോള ടെന്‍ഡര്‍ വിളിച്ച് വാക്സീന്‍ വാങ്ങുന്നതില്‍ അഴിമതി നടത്താനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. ഇത് നോക്കി നില്‍ക്കില്ല’ഇരുവരും പറഞ്ഞു.

വാക്സീന്‍ ലഭ്യതക്കുറവ് കാരണം 18-40 വയസ്സിനിടയിലുള്ളവരുടെ വാക്സീനേഷന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more