ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ ചെയ്ത ട്വീറ്റ് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. എന്‍.ഡി.ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രി മോദി നിരക്ഷരനാണെന്ന് സൂചിപ്പിക്കാന്‍ ‘അങ്കൂതാ ഛാപ്’ എന്ന പ്രയോഗം ഉപയോഗിച്ച ട്വീറ്റിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
ട്വീറ്റിനെതിരെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ തന്നെ രംഗത്തുവന്നിരുന്നു. സംഭവത്തില്‍ ശിവകുമാര്‍ ഖേദം പ്രകടിപ്പിച്ചു.
മോദിക്കെതിരെയുള്ള ട്വീറ്റ് നീക്കം ചെയ്യണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ഒരു പുതിയ സോഷ്യല്‍ മീഡിയ മാനേജര്‍ നടത്തിയ ‘അപരിഷ്‌കൃത ട്വീറ്റി’ ല്‍ ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Karnataka Congress Deletes Tweet Against PM, Blames It On “Novice”