ബംഗളൂരു: കേന്ദ്ര ഭരണത്തെയും വികസനപ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭീഷണിക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
ഭരണഘടനയെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് മോദി ഇങ്ങനെ പറയുന്നതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായം ഔദാര്യമല്ലെന്നും അത് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് മോദി കേന്ദ്ര നയങ്ങളെ വിമര്‍ശിക്കരുതെന്ന മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നത്.
Related: ഞങ്ങളുടെ വികസനത്തെ എതിര്‍ക്കുന്നവര്‍ക്ക് കേന്ദ്രത്തിന്റെ ഒരു രൂപാ പോലും തരില്ല; ഭീഷണിയുമായി മോദി
ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കാത്ത ഇലക്ഷന്‍ കമ്മീഷന്‍ നടപടിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷവിമര്‍ശനങ്ങാണ് വഡോദരയിലെ യോഗത്തില്‍ നടത്തിയത്. കോണ്‍ഗ്രസിനെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനങ്ങള്‍.
“അവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിക്കാനുള്ള ഒരവകാശവും ഇല്ല. അതുപോലെതന്നെ കേന്ദ്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ഒരു സഹായവും ലഭിക്കുകയുമില്ല.” മോദി പറഞ്ഞിരുന്നു.
This shows a lack of understanding of Constitution. What center gives states is not charity. It is our right. https://t.co/9wIFU8YT8W
— Siddaramaiah (@siddaramaiah) October 23, 2017