ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി-ജെ.ഡി.എസ് രഹസ്യ കൂട്ടുകെട്ടുണ്ടെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. എച്ച.ഡി കുമരസ്വാമിയും അമിത് ഷായും ദല്‍ഹിയില്‍ ഒരേ വിമാനത്തില്‍ യാത്ര ചെയ്തെന്നും ഇതിന്റെ തെളിവ് ഉടന്‍ പുറത്തുവിടുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേ സമയം തെളിവുകളുണ്ടെങ്കില്‍ സിദ്ധരാമയ്യ ഹാജരാക്കട്ടെയെന്ന് എച്ച്.ഡി കുമരസ്വാമി പറഞ്ഞു. അല്ലെങ്കില്‍ സിദ്ധരാമയ്യ കള്ളുകുടിച്ച് സംസാരിച്ചതാണെന്ന് കരതുമെന്നും കുമരസ്വാമി പറഞ്ഞു.
ബെല്ലാരിയില്‍ റെഡ്ഡി സഹോദരന്മാരുമായി ചേര്‍ന്ന് ബി.ജെ.പി ഉണ്ടാക്കിയ സഖ്യം സംസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും ബി.ജെ.പി അധികാരത്തില്‍ വരില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
Read more: നാരദന് പഴയ കാല ഗൂഗിള്‍ ആയിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി
കളങ്കിതനായ നേതാവാണ് ബി.എസ് യെദിയൂരപ്പയെന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും യെദിയൂരപ്പ സത്യം പറഞ്ഞിട്ടുണ്ടാവില്ലെന്നും സിദ്ധരാമയ്യ ആരോപിച്ചു. 75ാം വയസിലും യെദിയൂരപ്പയ്ക്ക് പാര്‍ലമെന്ററി ഭാഷ എന്താണെന്ന് അറിയില്ല. യെദിയൂരപ്പയേക്കാള് മോശമായി സംസാരിക്കാന്‍ എനിക്കറിയാം പക്ഷെ ഞാന്‍ അങ്ങനെ ചെയ്യില്ല. സിദ്ധരാമയ്യ പറഞ്ഞു.