| Monday, 16th March 2020, 5:59 pm

ജനങ്ങളോട് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിവാകാന്‍ ആവശ്യപ്പെടുക, 2000 പേരോടൊപ്പം വിവാഹത്തില്‍ പങ്കെടുക്കുക; ഇത് യെദിയൂരപ്പ സ്റ്റൈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബല്‍ഗാവി: കൊവിഡ്-19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിവാഹം പോലെ ഒരുപാട് ആളുകള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തന്നെ 2000പേര്‍ പങ്കെടുത്ത വിവാഹത്തില്‍ പങ്കെടുത്തു. ഞായറാഴ്ച ബല്‍ഗാവിയില്‍ നടന്ന വിവാഹത്തിലാണ് യെദിയൂരപ്പ പങ്കെടുത്തത്.

മുഖ്യമന്ത്രി മാത്രമല്ല മറ്റ് ബി.ജെ.പി മന്ത്രിമാരും നേതാക്കളും വിവാഹത്തില്‍ പങ്കെടുത്തു. ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ, ഉഡുപ്പി എം.പി ശോഭ കരന്തലാജെ ഉള്‍പ്പെടെ നിരവധി ബി.ജെ.പി നേതാക്കള്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി എം.എല്‍.സി മഹന്തേഷ് കവത്ജിമാതിന്റെ മകളുടെ വിവാഹമാണ് നടന്നത്. ഞായറാഴ്ച കാലത്ത് 11.15ന് വിവാഹ സ്ഥലത്തെത്തിയ മുഖ്യമന്ത്രി വധുവരന്മാരെ അനുഗ്രഹിച്ചു.

രാജ്യത്ത് കര്‍ണാടകയിലാണ് കൊവിഡ്-19 ബാധിച്ച് ആദ്യ മരണം സംഭവിച്ചത്. കല്‍ബുര്‍ഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി എന്ന 76 കാരനാണ് മരിച്ചത്. ഫെബ്രുവരി 29 ന് സൗദിയില്‍ നിന്ന് ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനു ശേഷം ദല്‍ഹിയിലും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more