| Sunday, 5th April 2020, 7:47 am

'അതിര്‍ത്തി തുറക്കില്ല, രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ട്'; തീരുമാനത്തില്‍ അയവ് വരുത്താതെ യെദിയൂരപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കാസര്‍ഗോഡ്- മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ.

കാസര്‍ഗോഡ് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

കൂട്ടത്തില്‍ രോഗികള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നും അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗമായിട്ടാണെന്നും കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദിയൂരപ്പ പറഞ്ഞു.

വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പാത തുറക്കാന്‍ കര്‍ണാടക തയ്യാറായിരുന്നില്ല.

We use cookies to give you the best possible experience. Learn more