| Thursday, 26th September 2019, 4:52 pm

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെതിരായ ഹരജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.

ഒക്ടോബര്‍ 21നായിരുന്നു ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. മൂന്നുദിവസത്തിനുശേഷം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് 17 വിമത എം.എല്‍.എമാരുടെ അയോഗ്യതയ്‌ക്കെതിരായ ഹരജി പരിഗണിക്കുന്നത്. ഹരജിയില്‍ തീരുമാനമെടുക്കുമെന്ന് കോടതിയെ അറിയിച്ചപ്പോഴായിരുന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോഗ്യതയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ബെഞ്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി ഹാജരായ രാകേഷ് ദ്വിവേദി ‘ കുറച്ചു സമയത്തേക്ക് തെരഞ്ഞെടുപ്പു നീട്ടിവെക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് ആവശ്യപ്പെടാം’ എന്ന് പറയുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് വിമത എം.എല്‍.എമാര്‍ക്കുവേണ്ടി ഹാജരായ എല്ലാ അഭിഭാഷകരും മറ്റ് കക്ഷികളുടെ അഭിഭാഷകരും അറിയിച്ചു.

കേസില്‍ ഒക്ടോബര്‍ 22ന് വാദം തുടരും.

We use cookies to give you the best possible experience. Learn more