| Saturday, 3rd November 2018, 10:43 am

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്  പോളിങ്ങ് തുടങ്ങി; കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തിന്റെ പരീക്ഷണ കാലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളുരു: കര്‍ണാടകയിലെ ശിവമോഖ, മണ്ഡ്യ, രാമനഗര എന്നീ ലോകസഭാ സീറ്റുകളിലേക്കും ബല്ലാരി, ജാംഖണ്ടി എന്നീ അസംബ്‌ളി സീറ്റുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ പോളിങ്ങ് ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പോളിങ്ങ് നടക്കുക.

6450 പോളിങ്ങ് ബൂത്തുകളിലായി 5454275 വോട്ടര്‍മാരാണ് വോട്ടിങ്ങിനായി എത്തുന്നത്. 5 മണ്ഡലങ്ങളിലായി 31 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് ജെ.ഡി.എസ്. സഖ്യവും ബി.ജെ.പിയും തമ്മിലാണ് പ്രധാന പോരാട്ടം.

Also Read:  സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ എന്ന് മംഗളത്തിന്റ വ്യാജ വാര്‍ത്ത; മംഗളം പിന്‍വലിച്ച വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച് സംഘപരിവാര്‍

ജാംഖണ്ടി, ബല്ലാരി, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും ശിവമോഗ്ഗ , രാമനാഗര, മാന്ധ്യ എന്നിവിടങ്ങളില്‍ ജെ.ഡി.എസുമാണ് മത്സരിക്കുന്നത്. വരാനിരിക്കുന്ന പാര്‍ളിമെന്റ് ഇലക്ഷനിലെ ഇരുപാര്‍ട്ടികളുടെയു ബന്ധത്തെ നിര്‍ണ്ണയിക്കുന്നത് കൂടിയാവും ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍.

നിലവില്‍ കര്‍ണാടക ഭരിക്കുന്ന കൂട്ട്കക്ഷി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ താഴെ വീഴും എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. വോട്ടെണ്ണല്‍ നവംബര്‍ ആറ് ചൊവ്വാഴ്ച്ചയാവും നടക്കുക.

We use cookies to give you the best possible experience. Learn more