കര്‍ണാടകയില്‍ പോളിംഗ് മന്ദഗതിയില്‍; വിമതരെ വോട്ടര്‍മാര്‍ തള്ളിയെന്ന് കോണ്‍ഗ്രസ്
national news
കര്‍ണാടകയില്‍ പോളിംഗ് മന്ദഗതിയില്‍; വിമതരെ വോട്ടര്‍മാര്‍ തള്ളിയെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2019, 1:46 pm

കര്‍ണാടക: കര്‍ണാടകയില്‍ നിയമസഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് മന്ദ ഗതിയില്‍. ആറു മണിക്കൂര്‍ പിന്നിടുമ്പോള്‍ 25 ശതമാനം മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

15 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 37 ലക്ഷം വോട്ടര്‍മാരാണ് വോട്ടു ചെയ്യുന്നത്.

നഗരങ്ങളിലും ഗ്രാമീണമേഖലകളിലെ ബൂത്തുകളിലും പോളിംഗ് കുറവാണ്. ഇതുവരെ അക്രമങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിമതരെ വോട്ടര്‍മാര്‍ തള്ളിയതിന്റെ സൂചനയാണ് വോട്ടിംഗ് ശതമാനത്തിലെ കുറവ് കൊണ്ട് വ്യക്തമാകുന്നതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അയോഗ്യരായ 13 വിമതരടക്കം 165 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ആറു സീറ്റെങ്കിലും ജയിച്ചില്ലെങ്കില്‍ യെദിയൂരപ്പ സര്‍ക്കാരിന് ഭരണം നഷ്ടമാകും.

12 സീറ്റിലെങ്കിലും ജയിക്കുമെന്നാണ് ബി.എസ് യെദിയൂരപ്പ അവകാശപ്പെടുന്നത്. ഡിസംബര്‍ ഒന്‍പതിന് വോട്ടെണ്ണും.