ബെംഗളൂരു: ഹിന്ദുക്കൾ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് മതിയാകില്ലെന്നും മുസ്‌ലിം ജനസംഖ്യ ഇന്ത്യയിലെ ഹിന്ദുക്കളെ മറികടക്കും എന്നും കർണാടകയിലെ ബി.ജെ.പി എം.എൽ.എ ഹരീഷ് പൂഞ്ച.
ബെൽതാങ്കടി താലൂക്കിൽ സംഘടിപ്പിച്ച അയ്യപ്പ ദീപോത്സവ ധാർമിക സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചില ആളുകൾ വിചാരിക്കുന്നത് ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനസംഖ്യ 80 കോടിയും മുസ്‌ലിങ്ങളുടേത് 20 കോടി മാത്രമാണെന്നുമാണ്. പക്ഷേ നിങ്ങൾ മറ്റൊരു രീതിയിൽ ചിന്തിക്കേണ്ടതുണ്ട്.
നമ്മളുടെ വിശ്വാസമാണ് മുസ്‌ലിങ്ങൾ എണ്ണത്തിൽ കുറവാണെന്നും നമുക്ക് അവരെക്കൊണ്ട് യാതൊരു ഉപദ്രവമില്ല എന്നും. എന്നാൽ മുസ്‌ലിങ്ങൾ നാല് കുട്ടികൾക്ക് വീതമാണ് ജന്മം നൽകുന്നത്. നമ്മൾ ഹിന്ദുക്കളിൽ മിക്കവർക്കും ഒന്നോ രണ്ടോ കുട്ടികളാണ് ഉള്ളത്.
20 കോടി മുസ്‌ലിങ്ങൾ നാല് കുട്ടികൾക്ക് വീതം ജന്മം നൽകിയാൽ അവരുടെ ജനസംഖ്യ 80 കോടിയാകും. നമ്മുടെ ജനസംഖ്യ 20 കോടിയിലേക്കും കുറയും,’ ഹരീഷ് പൂഞ്ച പറഞ്ഞു.
രാജ്യത്ത് മുസ്‌ലിങ്ങൾ ഭൂരിപക്ഷമാകുമ്പോൾ ഹിന്ദുക്കളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചു നോക്കണമെന്നും പൂഞ്ച പറഞ്ഞു.
തർക്ക ഭൂമികളിലെ പള്ളികളിൽ നിന്ന് മുസ്‌ലിങ്ങൾ സ്വയം ഒഴിഞ്ഞു പോകണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ വലുതായിരിക്കും എന്നും കർണാടക മന്ത്രിയും ബി.ജെ.പിയും നേതാവുമായ ഈശ്വരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കാൻ ബി.ജെ.പിക്ക് മുസ്‌ലിങ്ങളുടെ വോട്ട് വേണമെന്നില്ലെന്നും നേരത്തെ ഈശ്വരപ്പ പറഞ്ഞിരുന്നു.
Content Highlight: Karnataka BJP MLA warns Hindus against having just 1 or 2 kids, stirs row