ബെംഗലൂരു: കൊവിഡ് നിയന്ത്രണങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തി കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എയുടെ മകന്‍. ഗുണ്ടല്‍പേട്ട് എം.എല്‍.എ സി.എസ് നിരജ്ഞന്‍ കുമാറിന്റെ മകന്‍ ഭുവന്‍ കുമാര്‍ ഹൈവേയിലൂടെ കുതിര സവാരി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്.
റോഡില്‍ ഇരുചക്ര വാഹനങ്ങളടക്കം ജാഗ്രതയോടെ യാത്ര ചെയ്യുമ്പോഴാണ് ഭുവന്‍ കുമാര്‍ കുതിരപ്പുറത്ത് സാഹസങ്ങള്‍ കാണിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമാകുന്നുണ്ട്. രാജ്യത്ത് പൊതുനിരത്തില്‍ ഇറങ്ങുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഭുവന്‍ മാസ്‌ക് പോലും ധരിക്കാതെയാണ് ഹൈവേയില്‍ കുതിരപ്പുറത്ത് എത്തിയിരിക്കുന്നത്.
എം.എല്‍.എയുടെ മകനെതിരെ ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. വിഷയത്തെക്കുറിച്ചറിയാന്‍ മാധ്യമങ്ങള്‍ എം.എല്‍.എ നിരജ്ഞന്‍ കുമാറുമായി ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല.
കൊവിഡ് നിയന്ത്രണങ്ങള്‍ അവഗണിച്ച് എം.എല്‍.എയുടെ മകന്‍ തന്നെ രംഗത്തെത്തിയതോടെ നിരവധിപ്പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്. ഭുവന്‍ കുമാര്‍ കുതിര സവാരി നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക