| Monday, 22nd March 2021, 10:09 am

ബി.ജെ.പി എം.എല്.എമാര്‍ക്ക് നല്‍കിയതിനെക്കാള്‍ ഫണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് യെദിയൂരപ്പ നല്‍കിയെന്ന് 'പരിഭവം' പറഞ്ഞ് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഫണ്ട് വിതരണം ചെയ്യുന്നതില്‍ കര്‍ണാടക മുഖ്യമന്ത്രി പക്ഷപാതം കാണിച്ചിട്ടുണ്ടെന്ന് ബി.ജെ.പി എം.എല്‍.എ ബസന ഗൗഡ പാട്ടീല്‍ യത്‌നിലാല്‍.

യെദിയൂരപ്പ എം.എല്‍.എമാര്‍ക്ക് തുല്യമായി ഫണ്ട് വിതരണം ചെയ്യുന്നില്ലെന്നും ബി.ജെ.പിയുടെ 38 എം.എല്‍.എമാര്‍ക്കുമാത്രമാണ് ഫണ്ട് അനുവദിച്ചതെന്നും എന്നാല്‍ കോണ്‍ഗ്രസ്, ജെ.ഡി.എസിന്റെ 40 എം.എല്‍എമാര്‍ക്ക് അദ്ദേഹം ഫണ്ട് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യെദിയൂരപ്പ വിജയപുരയിലെ വിമാനത്താവളത്തിന് 220 കോടി രൂപ നല്‍കിയപ്പോള്‍ സ്വന്തം പട്ടണമായ ശിവമോഗയില്‍ 380 കോടി രൂപ അനുവദിച്ചതായും യത്നാല്‍ പറഞ്ഞു.

ജലസേചനത്തിനായി 25,000 കോടി രൂപ അനുവദിക്കാനുണ്ടായിരുന്നുവെങ്കിലും ബജറ്റില്‍ ഇത്തവണ 5,600 കോടി മാത്രമാണ് നീക്കിവെച്ചതെന്നും ബസന ഗൗഡ പാട്ടീല്‍ ആരോപിച്ചു.

അതേസമയം, യെദിയൂരപ്പയെ മാറ്റണമെന്ന ആവശ്യം ആവര്‍ത്തിച്ച് വിമത ബസന ഗൗഡ പാട്ടീല്‍ യത്നാല്‍ രംഗത്തുവന്നിരുന്നു. നിലവിലെ സര്‍ക്കാരിന് കീഴില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് നേരിടാനുള്ള കെല്പ് പാര്‍ട്ടിക്കുണ്ടാകില്ലെന്ന് ബസന ഗൗഡ പറഞ്ഞു.

” ഈ മുഖ്യമന്ത്രിയെ ഉറപ്പായും മാറ്റും. തെരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിനൊപ്പമാണ് ബി.ജെ.പി പോകുന്നതെങ്കില്‍ പരാജയം ഉറപ്പാണ്,” ബസന ഗൗഡ പറഞ്ഞു.

യെദിയൂരപ്പ രാജിവെച്ചാല്‍ മാത്രമെ കര്‍ണാടകയില്‍ ബി.ജെ.പിക്ക് അതിജീവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ബസന ഗൗഡ പാട്ടീല്‍ യെദിയൂരപ്പയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനം പുതുവത്സരം ആഘോഷിക്കുന്ന (ഏപ്രില്‍ 13 ന് ഉഗാഡിക്ക്)ശേഷം പുതിയ മുഖ്യമന്ത്രി ചുമതലയേല്‍ക്കുമെന്നാണ് ബസന ഡൗഡ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlits: Karnataka BJP conflicts

Latest Stories

We use cookies to give you the best possible experience. Learn more