ബെംഗളൂരു: കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബെംഗളൂരുവിലും പരിസരപ്രദേശങ്ങള്‍ 33 മണിക്കൂര്‍ കര്‍ശന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇന്ന് രാത്രി 8 മണിയ്ക്ക് തുടങ്ങി തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് ലോക്ക് ഡൗണ്‍.
അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂവെന്നും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ബ്രുഹത് ബെംഗളൂരു മഹങ്കര പാലിക് കമ്മീഷണര്‍ അനില്‍ കുമാര്‍ പറഞ്ഞു.