ന്യൂദല്‍ഹി: കര്‍ണാലിലെ കര്‍ഷക പ്രതിഷേധത്തില്‍ മുട്ടുകുത്തി ഹരിയാന സര്‍ക്കാര്‍. കര്‍ണാലില്‍ കര്‍ഷക പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് സംഘര്‍ഷത്തില്‍ ഹരിയാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.
കര്‍ഷകരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഹരിയാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. റിട്ട. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം.
കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ മുന്‍ എസ്.ഡി.എം ആയുഷ് സിന്‍ഹയോട് അവധിക്ക് പോകാനും നിര്‍ദേശം നല്‍കും. കര്‍ഷക പ്രതിഷേധത്തിന് നേരെ നടന്ന പൊലീസ് ലാത്തി ചാര്‍ജില്‍ മരിച്ച കര്‍ഷകന്‍ സുശീല്‍ കാജലിന്റെ കുടുംബത്തിലെ രണ്ടുപേര്‍ക്ക് ജോലി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇതോടെ കര്‍ണാലിലെ ഉപരോധസമരം പിന്‍വലിക്കുകയാണെന്ന് കര്‍ഷകര്‍ അറിയിച്ചു.
ആഗസ്ത് 28നാണ് പൊലീസ് ആക്രമണത്തില്‍ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷത്തെ നേരിടാന്‍ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്നാണ് സംഭവം.
പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ വിളിച്ചു ചേര്‍ത്ത ബി.ജെ.പി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ ആയിരുന്നു കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകരുടെ മൂന്നാം ഘട്ട സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Karnal farmers to end protest after administration agrees to their demands