ബംഗലൂരു: ടാന്‍സാനിയന്‍ യുവതിയെ ബംഗലൂരുവില്‍ ആള്‍ക്കൂട്ടം വിവസ്ത്രയാക്കി നടത്തിയിട്ടില്ലെന്ന വാദവുമായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര രംഗത്ത്. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന.
ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പിടികൂടുമെന്നും കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവം ഒരു വംശീയമായ ആക്രമമല്ലെന്നും മുന്‍പുണ്ടായ അപകടത്തെതുടര്‍ന്ന് ജനക്കൂട്ടത്തിനുണ്ടായ പ്രതികരണം മാത്രമായിരുന്നെന്നും
ജനുവരി 31നായിരുന്നു സംഭവം നടന്നത്. സുഡാന്‍കാരനായ യുവാവിന്റെ കാറിടിച്ച് സംഭവസ്ഥലത്ത് ഒരു വൃദ്ധ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് 30 മിനുട്ടുകള്‍ക്കു ശേഷം അതുവഴി കാറില്‍ പോവുകയായിരുന്ന യുവതിയെയും മറ്റു നാലുപേരെയും അവിടെയുണ്ടായിരുന്ന ആള്‍ക്കൂട്ടം തടയുകയും കാര്‍ കത്തിക്കുകയും ,യുവതിയെ മര്‍ദിച്ച് വിവസ്ത്രയാക്കി നടത്തിക്കുകയുമായിരുന്നു.
സംഭവറിഞ്ഞ ദല്‍ഹിയിലെ ടാന്‍സാനിയന്‍ എംബസി നടുക്കം രേഖപ്പെടുത്തുകയും ഇന്ത്യയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.