ലണ്ടന്‍: കാള്‍ മാര്‍ക്‌സിന്റെ ലണ്ടന്‍ ഹൈഗേറ്റ് സെമിത്തേരിയിലുള്ള ശവകുടീരം ആക്രമിക്കപ്പെട്ടു. കല്ലറയില്‍ സ്ഥാപിച്ചിരുന്ന മാര്‍ബിള്‍ ഫലകം ചുറ്റിക കൊണ്ട് തകര്‍ത്ത നിലയിലാണ്.
ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മാര്‍ബിള്‍ ഫലകമാണിത്.
ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഗ്രേഡ് വണ്‍ സ്മാരകങ്ങളുടെ പട്ടികയിലുള്ള ശവകുടീരമാണ് കാള്‍ മാര്‍ക്സിന്റേത്. പ്രതിവര്‍ഷം ലക്ഷക്കണക്കിന് ആളുകളാണ് മാര്‍ക്സ് സ്മാരകം സന്ദര്‍ശിക്കാനെത്തുന്നത്.
1881-ല്‍ മരിച്ച മാര്‍ക്സിന്റെ ശവകുടീരത്തിലെ ശില 1954-ല്‍ സ്മാരകത്തില്‍ ചേര്‍ത്ത് പുനപ്രതിഷ്ഠിച്ചിരുന്നു. ഇതാണ് ചുറ്റികകൊണ്ട് നശിപ്പിച്ചത്. കാള്‍ മാര്‍ക്സിന്റെ പേര് ആലേഖനം ചെയ്ത ഭാഗത്താണ് ഏറ്റവും കൂടുതല്‍ ചുറ്റിക അടികള്‍ വീണിട്ടുള്ളത്.
അറ്റകുറ്റപ്പണികള്‍ നടത്തിയാലും ചരിത്രസ്മാരകം പഴയപോലെ പുനസ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.
ALSO READ: ചിട്ടി തട്ടിപ്പില്‍ ബി.ജെ.പി അസം മന്ത്രി മൂന്നു കോടി കൈപ്പറ്റി; തെളിവ് നിരത്തി മമത
സംഭവം ഞെട്ടിക്കുന്നതാണെന്ന് ഫ്രണ്ട്സ് ഓഫ് ഹൈഗേറ്റ് സിമ്മട്രി സി.ഇ.ഒ ഇയാന്‍ ഡംഗല്‍ പറഞ്ഞു.
“കാള്‍ മാര്‍ക്‌സിനെയും അദ്ദേഹത്തിന്റെ ആശയങ്ങളേയും ലക്ഷ്യം വെച്ചുള്ള ആക്രമണമാണിത്. അപ്രതീക്ഷിതമായുള്ള ഒരു സംഭവമായി കാണാനാകില്ല. കാള്‍ മാര്‍ക്‌സിന്റെ പേരുള്ള ഭാഗത്ത് അക്രമി പരമാവധി പരിക്കേല്‍പ്പിച്ചിട്ടുണ്ട്.”- ഇയാന്‍ ഡംഗലിനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്ന് മെട്രോപോളിറ്റന്‍ പൊലീസ് വ്യക്തമാക്കി.
WATCH THIS VIDEO: