കര്‍ക്കിടകത്തെ നേരിടാന്‍ ഉലുവ കഞ്ഞി
Recipe
കര്‍ക്കിടകത്തെ നേരിടാന്‍ ഉലുവ കഞ്ഞി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th July 2018, 6:30 pm

കര്‍ക്കിടകം വരാന്‍ പോകുകയാണ്. പണ്ട് കാലം മുതലെ കര്‍ക്കിടക നാളുകളില്‍ ആരോഗ്യസംരക്ഷണത്തിന് മലയാളികള്‍ ശ്രദ്ധ ചെലുത്താറുണ്ട്. ഔഷധ സേവയും മറ്റുമായി കര്‍ക്കിടകം ഒരു ആരോഗ്യസംരക്ഷണ മാസം എന്ന് തന്നെ പറയാം.
കര്‍ക്കിടകത്തില്‍ വളരെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണ് ഉലുവ കഞ്ഞി. കര്‍ക്കിടക നാളുകളില്‍ രാവിലെ തന്നെ ഉലുവ കഞ്ഞി കഴിക്കുന്നത് പണ്ട് കാലത്ത് മലയാളികളുടെ സ്വഭാവമായിരുന്നു.
ഉലുവ കഞ്ഞി എങ്ങിനെയാണ് ഉണ്ടാക്കുക എന്ന നോക്കാം.

ചേരുവകള്‍
ഉലുവ – 150 ഗ്രാം
ഉണക്കലരി – ഒരു പിടി
വെള്ളം- 1 1/2 ലിറ്റര്‍
തേങ്ങപ്പാല്‍ – അര കപ്പ്
ശര്‍ക്കര – 50 ഗ്രാം

തയ്യാറാക്കുന്ന വിധം
ഉലുവ കഴുകി തലേദിവസം വെള്ളത്തില്‍ ഇട്ടുവെയ്ക്കുക. അടുത്ത ദിവസം രാവിലെ വെള്ളമൂറ്റി 1 1/2 ലിറ്റര്‍ വെള്ളത്തില്‍ ഉലുവ വേവിക്കുക.
ഉണക്കലരിയും ചേര്‍ത്താണ് വേവിക്കേണ്ടത്. വെന്ത് ഉടഞ്ഞശേഷം ശര്‍ക്കര ഉരുക്കി ഒഴിക്കുക. അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് ചൂടാക്കി ഉപയോഗിക്കാവുന്നതാണ്.മധുരം വേണ്ടാത്തവര്‍ക്ക് ഉപ്പ് ചേര്‍ത്ത് കഴിക്കാം, വേണമെങ്കില്‍ ഒരു സ്പൂണ്‍ നെയ്യും ചേര്‍ക്കാം.