എറണാകുളം: വിദേശത്തുനിന്ന് മരിച്ച പ്രവാസികളുടെ മൃതദേഹം തിരികെ എത്തിക്കുന്നതിന് നാല്‍പ്പത്തി എട്ട് മണിക്കൂര്‍ മുമ്പ് രേഖകള്‍ നല്‍കണമെന്ന കരിപ്പൂര്‍ വിമാനത്താവള അധികൃതരുടെ വിവാദ സര്‍ക്കുലര്‍ ഹൈകോടതി സ്റ്റേ ചെയ്തു.
കരിപ്പൂര്‍ വിമാനത്താവളത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ് വിവാദമായ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയാക്കിയിരുന്നു. തുടര്‍ന്നാണ് അബുദാബിയിലെ ഒരു പ്രവാസി നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതിയുടെ നടപടി.
Also read കേരളത്തിലെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുമതി നിഷേധിച്ചു; നഷ്ടമാകുന്നത് ആയിരത്തോളം സീറ്റുകള്‍
മൃതദേഹങ്ങള്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നും മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്നത് ഭരണഘടനാവകാശമാണെന്നും കോടതി ഓര്‍മ്മപെടുത്തി.
48 മണിക്കൂര്‍ മുമ്പ് രേഖകള്‍ എത്തിക്കണമെന്ന വിവാദസര്‍ക്കുലര്‍ മുമ്പ് കേന്ദ്ര സര്‍ക്കാര്‍ 12 മണിക്കൂറായി കുറച്ചിരുന്നു.