| Saturday, 8th August 2020, 1:21 pm

കരിപ്പൂര്‍ വിമാനാപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ; ധനസഹായവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഇടക്കാലാശ്വാസമായാണ് തുക നല്‍കുക. അപകടം കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ബ്ലാക്ക് ബോക്‌സ് പരിശോധിച്ച ശേഷം മാത്രമേ അപകടത്തെ കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ല ഇതെന്നും പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പ്രധാനമെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
കരിപ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹേം.

വിമാനത്തിന്റെ രണ്ട് ബ്ലാക് ബോക്‌സ് കിട്ടിയിട്ടുണ്ട്. ഫ്‌ളൈറ്റ് റെക്കോര്‍ഡറും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷം കാര്യങ്ങള്‍ പറയാം.

സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്റെ ആക്കം കുറച്ചെന്നും വിമാനത്താവള അധികൃതരും പ്രാദേശിക ഭരണകൂടവും കൃതമായി ഇടപെടല്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ താന്‍ അഗാധമായ ദുഖം രേഖപ്പെടുത്തുകയാണെന്നും അനുഭവ സമ്പത്തുള്ള പൈലറ്റാണ് വിമാനം പറത്തിയെതന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content highlight: Karipur plane crash; Rs 10 lakh for the family of the deceased and Rs 2 lakh for the injured; Union Ministry of Civil Aviation

Latest Stories

We use cookies to give you the best possible experience. Learn more