കരിപ്പൂര്‍ വിനമാപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കെ കണ്ടയിന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ സാഹചര്യം മനസിലാക്കി രക്തദാനം ചെയ്യാനോ, രക്ഷപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനോ പാടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവ റാവു.
അപകടത്തില്‍ പരിക്കു പറ്റിയവര്‍ കോഴിക്കോട് ബീച്ച് ആശുപത്രി, മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ കോഴിക്കോട്ടോേയും മലപ്പുറത്തെയും വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തില്‍ 123 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്.
വിമാനപകടത്തില്‍ 19 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. 15 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.