| Monday, 1st February 2021, 8:05 am

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി നഷ്ടപരിഹാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് നാഷണല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച കോഴിക്കോട് കുന്ദമംഗലത്തെ ഷറഫുദ്ദീന്റെ രണ്ടുവയസ്സുകാരിയായ മകള്‍ക്കാണ് ഈ തുക നല്‍കുന്നത്.

ഫറഫുദ്ദീന്റെ ഭാര്യ ആമിന, മകള്‍, ഷറഫുദ്ദീന്റെ മാതാപിതാക്കള്‍ എന്നിവരാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കാട്ടി കോടതിയെ സമീപിച്ചത്.

അപകടത്തില്‍ മരിച്ച ഷറഫുദ്ദീന്റെയും പരിക്കേറ്റ ഭാര്യ ആമിനയുടെയും നഷ്ടപരിഹാരം നിര്‍ണയിക്കാനുള്ള രേഖകളെല്ലാം ലഭിച്ചിട്ടില്ലെന്ന് ഏവിയേഷന്‍ കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇത് ഹരജിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തുക എത്രയും വേഗം കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് ഹരജി തീര്‍പ്പാക്കി. രണ്ടു വയസ്സുകാരിക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുകയില്‍ ഹരജിക്കാര്‍ തൃപ്തി പ്രകടിപ്പിച്ചു. തൃപ്തികരമായ തീരുമാനമല്ല ഉണ്ടാകുന്നതെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

വിമാനപകടത്തില്‍ ഷറഫുദ്ദീനൊപ്പമുണ്ടായിരുന്ന ആമിനയ്ക്കും മകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. 2020 ഓഗസ്റ്റിലാണ് അപകടമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Karipur Plane crash 1.51 crore compensation for a two year old girl

Latest Stories

We use cookies to give you the best possible experience. Learn more