കരിപ്പൂര്‍ വിമാനാപകടത്തെ തുടര്‍ന്ന് ബേബി മെമ്മോറിയല്‍, ഇക്ര, മൈത്ര, മിംസ് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ച പരുക്കേറ്റവരുടെ ചികിത്സയെ തുടര്‍ന്ന് ആവശ്യമായി വന്ന രക്തം ലഭ്യമായെന്ന് ബ്ലഡ് ഡോണേഴ്‌സ് കേരളം കോഴിക്കോട് ഘടകം അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാവുന്നത് വരെ ദാതാക്കള്‍ ആശുപത്രികളിലേക്ക് പോവേണ്ടതില്ലെന്നും അറിയിച്ചു.
വിമാനപകടത്തിലെ മരണം 19 ആയി ഉയര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് ഇപ്പോഴും മാറ്റുകയാണ്. വിമാനത്തില്‍ 74 മുതിര്‍ന്ന യാത്രക്കാര്‍, 10 കുഞ്ഞുങ്ങള്‍, നാല് ജീവനക്കാര്‍, രണ്ട് പൈലറ്റുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നെതെന്നാണ് റിപ്പോര്‍ട്ട്.
റണ്‍വെയില്‍ നിന്ന് ലാന്റിംഗില്‍ നിന്ന് തെന്നിമാറി തൊട്ട് അടുത്ത പറമ്പിലേക്ക് വീഴുകയായിരുന്നെന്നും. അപകടത്തില്‍ വിമാനം പിളരുകയുമായിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക