മലപ്പുറത്തിന്റെ നന്മ വെള്ളിത്തിരയിലേക്ക്; കരിപ്പൂര്‍ വിമാനത്താവളാപകടം സിനിമയാകാനൊരുങ്ങുന്നു; ഷൂട്ടിംഗ് അടുത്തവര്‍ഷം
Malayalam Cinema
മലപ്പുറത്തിന്റെ നന്മ വെള്ളിത്തിരയിലേക്ക്; കരിപ്പൂര്‍ വിമാനത്താവളാപകടം സിനിമയാകാനൊരുങ്ങുന്നു; ഷൂട്ടിംഗ് അടുത്തവര്‍ഷം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th August 2020, 5:08 pm

കോഴിക്കോട്: രാജ്യത്തിനെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനപകടം. എന്നാല്‍ മലപ്പുറത്തെ ജനങ്ങളുടെയും അധികൃതരുടെയും സമയോജിതമായ ഇടപെടല്‍ വന്‍ അപകടത്തില്‍ നിന്നാണ് ആളുകളെ രക്ഷപ്പെടുത്തിയത്.

ഇപ്പോഴിതാ ഈ അപകടവും രക്ഷാദൗത്യവുമെല്ലാം സിനിമയാകാന്‍ ഒരുങ്ങുകയാണ്.’കാലിക്കറ്റ് എക്‌സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മായ ആണ്.

മജീദ് മാറഞ്ചേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ താരം ചിത്രത്തില്‍ എത്തുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. നൂറില്‍പരം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

2021 ജനുവരിയില്‍ ഷൂട്ട് തുടങ്ങി ഓഗസ്റ്റ് ആദ്യ വാരത്തില്‍ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആഗസ്റ്റ് 7 ന് ദുബായില്‍ നിന്ന് വരികയായിരുന്ന എയര്‍ഇന്ത്യ വിമാനമാണ് കരിപ്പൂരില്‍ ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്. വിമാന ദുരന്തത്തില്‍ രണ്ട് പൈലറ്റുമാരടക്കം 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

കരിപ്പൂര്‍ വിമാനപകടത്തില്‍ കൊവിഡ് ഭീഷണിയെ വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറത്തെ ജനങ്ങള്‍ക്ക് ആദരമര്‍പ്പിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 Karipur airport accident to be made into a movie; Shooting next year