മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസുകാരനെതിരെ നടപടി വേണ്ടെന്ന് തീരുമാനം. സല്യൂട്ട് നല്ല ഉദ്ദേശ്യത്തോടെയാണെന്നാണ് സേനയില്‍ വിലയിരുത്തല്‍.
ചട്ടലംഘനമാണെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തെ മാനിച്ച പൊലീസുകാരന്റെ സല്യൂട്ട് ആദരമാണെന്നും സേന നിരീക്ഷിച്ചു.
ക്വാറന്റൈനില്‍ കഴിയുന്ന രക്ഷാപ്രവര്‍ത്തകര്‍ക്കാണ് പൊലീസുകാരന്‍ സല്യൂട്ട് നല്‍കി ആദരം അര്‍പ്പിച്ചത്.
നിരവധി പേര്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ അനുമോദിച്ച് രംഗത്തെത്തിയിരുന്നു.
സണ്ണി വെയ്ന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ നിരവധി ചലച്ചിത്ര താരങ്ങള്‍ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു.
കരിപ്പൂര്‍ അപകട സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിസാര്‍ അരീപ്ര രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റീനില്‍ കഴിയുന്ന മുക്കൂട്ടെ 4 വീടുകളിലെത്തിയിരുന്നു.
എല്ലാം മറന്ന് രക്ഷാദൗത്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ചെറുപ്പക്കാരുടെ ക്വാറന്റീന്‍ വിവരങ്ങള്‍ അന്വേഷിച്ചതിനൊപ്പം സ്‌നേഹവും ഐക്യദാര്‍ഢ്യവും അറിയിച്ചു. രണ്ടു വീടുകളില്‍ താമസിച്ചവര്‍ക്ക് മടങ്ങും മുന്‍പ് നല്‍കിയ സല്യൂട്ടാണ് വിവാദമായത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് കേരള പൊലീസിന്റെ ബിഗ് സല്യൂട്ട് എന്ന പേരില്‍ ചിത്രം പ്രചരിച്ചതോടെയാണ് പൊലീസ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്. സല്യൂട്ടിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ട് പലരും സമൂഹമാധ്യമങ്ങളിലൂടെ മലപ്പുറം കലക്ടര്‍ക്കും സന്ദേശമയച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Karipur AirPlane Crash Rescue Police Salute