| Tuesday, 18th August 2020, 12:44 pm

കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. നേടിയിരുപ്പ് മേഖലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊണ്ടോട്ടി മേഖലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് പരിശോധനയില്‍ പോസിറ്റീവ് ആയത്.

രക്ഷാപ്രവര്‍ത്തനത്തിനു ശേഷം ഇവര്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

നേരത്തെ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍ കെഗോപാലകൃഷ്ണന്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി യുഅബ്ദുള്‍ കരീം, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

സ്ഥലത്തെത്തിയ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും രോഗം കണ്ടെത്തി. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചത്.

കരിപ്പൂര്‍ വിമാന അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Karippur Airplane Crash Covid 19

We use cookies to give you the best possible experience. Learn more