കോഴിക്കോട്: ഗോത്രവിഭാഗത്തെ കരിപൂശി അവതരിപ്പിച്ച കരിഞണ്ട് എന്ന മ്യൂസിക്കല്‍ ആല്‍ബം യൂട്യൂബില്‍ നിന്ന് പിന്‍വലിച്ച് സംവിധായകന്‍. ആല്‍ബത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നതിനെത്തുടര്‍ന്നാണ് സനല്‍ പാടിക്കണം വീഡിയോ പിന്‍വലിച്ചത്.

ആരെയും അപമാനിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും മാപ്പ് പറയുന്നുവെന്നും സംവിധായകന്‍ കരിന്തണ്ടന്റെ സംവിധായിക ലീല സന്തോഷിന്റെ ഫേസ്ബുക്ക് കുറിപ്പിനടിയില്‍ പറഞ്ഞു. കരിഞണ്ട് ആല്‍ബത്തിനെതിരെ ലീല സന്തോഷ് ഉള്‍പ്പെടെ നിരവധി പേരാണ് വിമര്‍ശനമുന്നയിച്ചിരുന്നത്.
ശരീരത്തില്‍ കരിവാരിതേച്ച് ഗോത്രവിഭാഗത്തെ അവതരിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്നും അത് വംശീയമായ അധിക്ഷേപമാണെന്നുമായിരുന്നു വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്.
ഷിജു നൊസ്റ്റാള്‍ജിയയാണ് ഗാനത്തിന്റെ ചിത്രീകരണവും എഡിറ്റിംഗും നിര്‍വഹിച്ചിരുന്നത്. സെപ്റ്റംബര്‍ 2ന് യൂട്യൂബിലൂടെ പുറത്തുവിട്ട രീ രീ രീ എന്ന് തുടങ്ങുന്ന ഗാനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനത്തിനിടയായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight: karinhandu musical album removed by director