| Tuesday, 8th September 2020, 8:37 am

ഇതെന്താ ബാംബുബോയ്‌സ് രണ്ടാം ഭാഗമോ, ഗോത്രവര്‍ഗത്തെ കരിപൂശിക്കാണിക്കുന്ന വീഡിയോ ആല്‍ബത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട് : ഗോത്രവിഭാഗക്കാരെ കരിപൂശിയ രീതിയില്‍ അവതരിപ്പിക്കുന്ന കരിഞണ്ട് എന്ന മ്യൂസിക്കല്‍ ആല്‍ബത്തിനു നേരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. കറുത്തവരെയും ഗോത്രവിഭാഗത്തെയും അധിക്ഷേപിക്കുന്ന തരത്തിലാണ് ഗാനത്തിന്റെ ചിത്രീകരണമെന്നാണ് വിമര്‍ശനമുയരുന്നത്.

കരിന്തണ്ടന്‍ എന്ന സിനിമയുടെ സംവിധായിക ലീല സന്തോഷ് ഉള്‍പ്പെടെ നിരവധി പേരാണ് കരിഞണ്ട് ആല്‍ബത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ‘കറുത്തവന് മേലെ വീണ്ടും കരിപുരട്ടി ഉച്ചരിക്കാനറിയാത്ത വാക്കുകള്‍ കൊണ്ട് പാടി തിമിര്‍ത്ത് പുതുമ കൊതിച്ചിരിക്കുന്ന പ്രേക്ഷകരുടെ കയ്യടി വാങ്ങുമ്പോള്‍ അവഹേളിക്കപ്പെടുന്നത് ഒരു സമൂഹമാണ്’, ലീല സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു.

കരിഞണ്ട് സംവിധാനം ചെയ്തിരിക്കുന്നത് സനല്‍ പാടിക്കണം ആണ്. ഷിജു നൊസ്റ്റാള്‍ജിയയാണ് ചിത്രീകരണവും എഡിറ്റിംഗും നടത്തിയിരിക്കുന്നത്.

സെപ്റ്റംബര്‍ 2ന് യൂട്യൂബിലൂടെ പുറത്തുവിട്ട രീ രീ രീ എന്ന് തുടങ്ങുന്ന ഗാനമാണ് ചര്‍ച്ചയായി മാറുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight: karinhandu musical album criticised by  people in social media

We use cookies to give you the best possible experience. Learn more