സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി വിടപറഞ്ഞ കരിം ബെന്‍സെമ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദുമായി കരാറില്‍ ഒപ്പിട്ട ചിത്രങ്ങള്‍ ക്ലബ്ബ് പുറത്തുവിട്ടു. അല്‍ ഇത്തിഹാദ് പ്രസിഡന്റ് അന്‍മര്‍ ബിന്‍ അബ്ദുല്ല അല്‍ഹൈലെ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ബെന്‍സിമ നല്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
‘വെല്‍ക്കം ബെന്‍സിമ, ഞങ്ങളുടെ പുതിയ താരത്തെ അവതരിപ്പിക്കുന്നു! ഈ
രത്‌നം ഉടന്‍ പ്രകാശിച്ചു തുടങ്ങും,’ എന്നീ ക്യാപ്ഷനുകളോടെയാണ് ബെന്‍സിമയുടെ സൈനിങ് ചിത്രങ്ങള്‍ പങ്കുവെച്ച് അല്‍ ഇത്തിഹാദ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കുറിച്ചത്.
അല്‍-ഇത്തിഹാദ് ക്ലബ്ബിന് അതിശയകരമായ ചരിത്രമുണ്ടെന്നും മറ്റൊരു രാജ്യത്തെ ഫുട്‌ബോള്‍ ലീഗ് അനുഭവിക്കുന്നതില്‍ താന്‍ ആവേശഭരിതനാണെന്ന് സൈനിങ് ചടങ്ങില്‍ ബെന്‍സിമയും പറഞ്ഞു.
‘മറ്റൊരു രാജ്യത്ത് ഒരു പുതിയ ഫുട്‌ബോള്‍ ലീഗ് അനുഭവിക്കുന്നതില്‍ ഞാന്‍ ആവേശഭരിതനാണ്. അല്‍-ഇത്തിഹാദ് ക്ലബ്ബിന് അതിശയകരമായ ചരിത്രമുണ്ട്,’ ബെന്‍സെമ പറഞ്ഞതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ജിദ്ദയില്‍ ഇത്തിഹാദ് ആരാധകര്‍ക്ക് മുന്നില്‍ ബെന്‍സിമ എത്തുമെന്നാണ് റപ്പോര്‍ട്ടുകള്‍.
അതേസമയം, റയല്‍ മാഡ്രിഡിനായി കളിച്ച 648 മത്സരങ്ങളില്‍ നിന്ന് 353 ഗോളുകളും 165 അസിസ്റ്റുകളുമാണ് ബാലണ്‍ ഡി ഓര്‍ ജേതാവായ ബെന്‍സെമയുടെ സമ്പാദ്യം. ഇതിനുപുറമെ അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാ ലിഗയുമടക്കം 24 മേജര്‍ കിരീടങ്ങളും ബെന്‍സെമ ലോസ് ബ്ലാങ്കോസിനായി സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Karim Benzema, signed a contract with Saudi Arabian club Al Ittihad, the club released pictures