ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമ തന്റെ ഡ്രീം ടീം വെളിപ്പെടുത്തി. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളായ ലയണല്‍ മെസിയും റൊണാള്‍ഡോയും ബെന്‍സിമയുടെ ഡ്രീം ടീമില്‍ ഇടം നേടിയില്ല എന്നത് ശ്രദ്ധേയമായി.
സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡില്‍ കളിക്കുമ്പോള്‍ ബെന്‍സിമയും റൊണാള്‍ഡോയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. റയലിന്റെ ഇടവഴികളായ ബാഴ്‌സലോണക്കെതിരെ കളിക്കുമ്പോള്‍ ഫ്രഞ്ച് താരം മെസിക്കെതിരെയും മുഖാമുഖം വന്നിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ ഒരു അവിസ്മരണീയമായ നീണ്ട കരിയര്‍ കെട്ടിപടുത്തുയര്‍ത്തിയ ബെന്‍സിമ ഒരുകാലത്ത് തന്റെ സഹതാരമായ റൊണാള്‍ഡോയെ ഒഴിവാക്കിയത് വളരെയധികം ശ്രദ്ധേയമായി.
അതേസമയം എട്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ ലയണല്‍ മെസിയെയും ഫ്രഞ്ച് സൂപ്പര്‍ താരം തന്റെ ടീമില്‍ നിന്നും ഒഴിവാക്കി.
സൗദി ക്ലബ്ബായ അല്‍ ഇത്തിഹാദിന്റെ സോഷ്യല്‍ മീഡിയ ചാനലിലെ ആഭിമുഖത്തിലാണ് ബെന്‍സിമ തന്റെ ഡ്രീം ഇലവന്‍ തുറന്നു പറഞ്ഞത്.
കരിം ബെന്‍സിമയുടെ ഡ്രീം ടീം
മാനുവല്‍ ന്യൂയര്‍, ഡാനി ആല്‍വസ്, പെപ്പെ, സെര്‍ജിയോ റാമോസ്, മാര്‍സെലോ, ക്ലോഡ് മക്കെലെലെ, പോള്‍ പോഗ്ബ, സിനദീന്‍ സിദാന്‍; റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ നസാരിയോ, കരിം ബെന്‍സിമ.
2009ലാണ് ബെന്‍സിമ റയല്‍ മാഡ്രിഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലോസ് ബ്ലാങ്കോസിനൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ പങ്കാളിയാവാന്‍ ബെന്‍സിമക്ക് സാധിച്ചു. റയല്‍ മാഡ്രിഡിനായി 353 ഗോളുകളാണ് ബെന്‍സിമയുടെ അക്കൗണ്ടിലുള്ളത്.
സാന്റിയാഗോ ബെര്‍ണബ്യുവില്‍ നിന്നും ഈ ഡീസലാണ് സൗദി വമ്പന്‍മാരായ അല്‍ ഇത്തിഹാദിലേക്ക് ബെന്‍സിമ ചേക്കേറിയത്. സൗദി ക്ലബ്ബിനായി ഈ സീസണില്‍ മിന്നും ഫോമിലാണ് ഫ്രഞ്ച് സൂപ്പര്‍താരം കളിക്കുന്നത്. അല്‍ ഇത്തിഹാദിനായി 15 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ ബെന്‍സിമ ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Karim Benzema reveals his dream team without Cristaino Ronaldo and Lionel Messi.