ഫ്രാൻസിന്റെ സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസെമ ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ഖത്തർ ലോകകപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് പരിക്കിനെ തുടർന്ന് താരത്തിന് ടൂർണമെന്റിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നിരുന്നത്. ഇപ്പോൾ ഫ്രഞ്ച് മാധ്യമങ്ങളാണ് ബെൻസെമ ടീമിലേക്ക് തിരിച്ച് വരുന്നെന്ന വാർത്ത പുറത്തുവിട്ടത്.
നിലവിൽ റയൽ മാഡ്രിഡിനായി ബൂട്ടുക്കെട്ടുന്ന താരം ഹാംസ്ട്രിങ് ഇഞ്ച്വറിയും കാൽമുട്ടിലെ വേദനയും കാരണം ഫ്രാൻസിന്റെ മെയിൻ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരിന്നില്ല. ഈ വർഷത്തെ ബാലൺ ഡി ഓർ ജേതാവ് കൂടിയായ താരം ലോകകപ്പിന് വേണ്ടി ഫിറ്റ്‌നെസ് വീണ്ടെടുക്കാൻ പാടുപെടുകയായിരുന്നു.
🚨 L’Equipe de France n’a jamais imaginé rappeler Karim Benzema pour la suite de la CDM. 🇫🇷❌
എന്നാൽ പരിക്കിൽ നിന്ന് പൂർണമായി മോചിതനല്ലാത്തതിനാൽ ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കുകയല്ലാതെ ബെൻസെമക്ക് മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ല. താരം തന്നെയായിരുന്നു ലോകകപ്പിനില്ലെന്ന വാർത്ത ആരാധകരെ അറിയിച്ചത്. പോഗ്ബയെയും കാന്റെയെയും ഇതിനകം നഷ്ടപ്പെട്ട ഫ്രാൻസിന് ബെൻസെമയുടെ അഭാവം വലിയ തിരിച്ചടി സമ്മാനിക്കുകയായിരുന്നു.
ജീവിതത്തിൽ ഒരിക്കലും താൻ ലക്ഷ്യങ്ങളിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും എന്നാലിപ്പോൾ ടീമിന്റെ ഭാവിയെ കുറിച്ചോർത്ത് ലോകകപ്പിൽ നിന്ന് വിട്ട് നിൽക്കുകയാണെന്നാണ് ബെൻസെമ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
🚨 Karim Benzema est pratiquement remis de sa blessure, rapporte @carlitosonda.
എന്നാൽ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ താരം പരിക്കിനെ മറി കടന്ന് വന്നതിനാലാണ് ഇപ്പോൾ ലോകകപ്പിലേക്ക് തിരിച്ചെത്തുന്നതെന്നാണ് റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നത്. ബെൻസെമ ഈയാഴ്ച തന്നെ പരിശീലനത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഫിഫയുടെ നിയമമനുസരിച്ച് താരത്തിന് ടീമിലേക്ക് മടങ്ങിയെത്താനും ടൂർണമെന്റിൽ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കാനും സാധിക്കും. നേരത്തെ ബെൻസെമക്ക് ലോകകപ്പ് നഷ്ടമാകുമെന്ന് അറിയിച്ചിരുന്നെങ്കിലും താരത്തിന് പകരം ആരേയും ഫ്രാൻസ് ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല.