കരിം ബെന്‍സെമ ഫ്രാന്‍സ് ദേശീയ ടീമില്‍ തിരികെയെത്തും?; റിപ്പോര്‍ട്ട്
Football
കരിം ബെന്‍സെമ ഫ്രാന്‍സ് ദേശീയ ടീമില്‍ തിരികെയെത്തും?; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th March 2023, 3:21 pm

സൂപ്പര്‍താരം കരിം ബെന്‍സെമക്ക് ഫ്രാന്‍സ് ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ട്. സിനദിന്‍ സിദാന്‍ ഫ്രഞ്ച് ടീമിന്റെ പരിശീലകനായെത്തിയാല്‍ ബെന്‍സെമക്ക് ടീമിനൊപ്പം ചേരാനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ വിന്‍സെന്റ് ആണ് വിവരങ്ങള്‍ വിവരങ്ങള്‍ പങ്കുവെച്ചത്.

2026 വരെ ദേശീയ ടീമില്‍ കരാറുണ്ടായിരുന്ന ബെന്‍സെമ ലോകകപ്പിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചത് കോച്ച് ദിദിയര്‍ ദെഷാംപ്‌സുമായുണ്ടായ സ്വരച്ചേര്‍ച്ചയെ തുടര്‍ന്നാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

പരിക്കിനെ തുടര്‍ന്ന് ആദ്യ മത്സരങ്ങളില്‍ നിന്ന് പുറത്തിരിക്കേണ്ടി വന്ന ബെന്‍സെമയെ പരിക്കില്‍ നിന്ന് മോചിതനായതിന് ശേഷവും ദെഷാംപ്‌സ് തിരിച്ച് വിളിച്ചില്ലെന്നും പ്രകോപിതനായ താരം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡുലുക്, സിദാന്‍ കോച്ചായി എത്തിയാല്‍ ബെന്‍സെമക്ക് ടീമിനൊപ്പം ചേരാമെന്ന സാധ്യതകള്‍ ചൂണ്ടിക്കാട്ടിയത്.

‘ഖത്തര്‍ ലോകകപ്പിന് ശേഷമാണ് കരിം ബെന്‍സെമ തന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിലെ കാരണം ആര്‍ക്കുമറിയില്ല. കൂടെയുള്ള താരങ്ങള്‍ക്ക് പോലും. ഇതെല്ലാം ചേര്‍ത്താണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സിനും ബെന്‍സെമക്കുമിടയില്‍ ശത്രുതയുണ്ടെന്ന് ആളുകള്‍ മനസിലാക്കുന്നത്.

അദ്ദേഹത്തിനിപ്പോള്‍ 35 വയസാണ്. രണ്ട് ലോകകപ്പുകള്‍ ബെന്‍സെമക്ക് നഷ്ടമായിട്ടുണ്ട. ദെഷാംപ്‌സിന്റെ നേതൃത്വത്തില്‍ 2020 യൂറോയില്‍ മാത്രമാണ് അദ്ദേഹത്തിന് പങ്കെടുക്കാനായത്.

2024ല്‍ സിദാന്‍ ഫ്രാന്‍സ് ദേശീയ ടീമിന്റെ പരിശീലകനായി എത്തിയാല്‍ ബെന്‍സെമക്ക് മൂന്നാം അന്താരാഷ്ട്ര സ്ട്രീക്കിലൂടെ ടീമിനൊപ്പം ചേരാനാകും. ഖത്തര്‍ ലോകകപ്പില്‍ ഫ്രഞ്ച് ടീം മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെയാണ് 2024 വരെയായിരുന്ന ദെഷാംപ്‌സിന്റെ കരാര്‍ 2026 വരെ നീട്ടുന്നത്.

എന്നാല്‍ അത് നോയല്‍ ഗ്രേറ്റും ദെഷാംപ്‌സും തമ്മില്‍ ഗൂഢാലോചന നടത്തി തീരുമാനിച്ചതാണ്. 2024 യൂറോ നല്ല രീതിയില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷന് അദ്ദേഹത്തിന്റെ കരാര്‍ 2024ലേക്ക് തന്നെ മാറ്റാനാകും. അതോടെ പരിശീലക സ്ഥാനത്തേക്ക് സിദാന്‍ തിരികെയെത്തുകയും ചെയ്യും,’ ഡുലുക് പറഞ്ഞു.

Content Highlights: Karim Benzema could join with French national team, report