പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുമായോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായോ കരാറിലെത്തുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അല്‍ ഇത്തിഹാദ് സൂപ്പര്‍ താരവും ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരീം ബെന്‍സെമ.
താരം അല്‍ ഇത്തിഹാദില്‍ തൃപ്തനല്ലെന്നും ടീം വിടാനുള്ള സാധ്യതകള്‍ ഉണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായോ ചെല്‍സിയുമായോ കരാറിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
മാഞ്ചസ്റ്ററിനും ചെല്‍സിക്കും പുറമെ ആഴ്‌സണലും ബെന്‍സെമയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
ഇപ്പോള്‍ ഇത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിരിക്കുകയാണ് ബെന്‍സെമ. ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ തെറ്റാണെന്നാണ് ബെന്‍സെമ പറയുന്നത്. എല്‍ എക്വിപ്പെയെ ഉദ്ധരിച്ച് ദി മിററാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
താന്‍ അല്‍ ഇത്തിഹാദില്‍ പൂര്‍ണ തൃപ്തനാണെന്ന് പറഞ്ഞ ബെന്‍സെമ ഫ്രഞ്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നിര്‍മിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
‘ഇത് പൂര്‍ണമായും തെറ്റാണ്. ഇനിയെന്ത് കണ്ടെത്തണമെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ക്ക് അറിയില്ല. ദി ബിഗ്ഗര്‍ ദി ബെറ്റര്‍’ ബെന്‍സെമ പറഞ്ഞു.
ഇതോടെ താരം ഇത്തിഹാദില്‍ തന്നെ തുടരാനുള്ള സാധ്യതകളാണ് കല്‍പിക്കപ്പെടുന്നത്. സീസണിലെ 20 മത്സരത്തില്‍ നിന്നും 12 ഗോളും അഞ്ച് അസിസ്റ്റുമാണ് 2018 ബാലണ്‍ ഡി ഓര്‍ ജേതാവിന്റെ സമ്പാദ്യം.
ബെന്‍സെമയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിക്കുന്നതിനെ കുറിച്ച് മുന്‍ താരം റിയോ ഫെര്‍ഡിനന്റും സംസാരിച്ചിരുന്നു. ബെന്‍സെമയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയാല്‍ റാസ്മസ് ഹോജ്‌ലണ്ടിന് കളിക്കളത്തില്‍ കൂടുതല്‍ സഹായമാവുമെന്നാണ് ഫെര്‍ഡിനാര്‍ഡ് പറഞ്ഞത്.
ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ, ഇബ്രാഹിമോവിച്ച്, എഡിസണ്‍ കവാനി തുടങ്ങിയ താരങ്ങള്‍ യുണൈറ്റഡില്‍ എത്തിയപ്പോഴുണ്ടായ മാറ്റങ്ങളെ കുറിച്ചും ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.
ഫൈവ് യുട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം.
‘ഞങ്ങള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മുമ്പ് ചെയ്തതുപോലെയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഞങ്ങള്‍ റൊണാള്‍ഡോയെ സൈന്‍ ചെയ്തതിലൂടെ അവന് ഫാല്‍ക്കോക്കൊപ്പം മികച്ച പ്രകടനം നടത്താനായി.
പിന്നീട് ഞങ്ങള്‍ കവാനിയ ടീമിലെത്തിച്ചു അവന്‍ ഇബ്രാഹിമോവിച്ചുമായി മികച്ച പ്രകടനം നടത്തി. അതുപോലെ ബെന്‍സെമഅത് റാസ്മസ് ഹോജ്‌ലണ്ടിന്റെ പ്രകടനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും,’ ഫെര്‍ഡിനാര്‍ഡ് പറഞ്ഞു.
Content Highlight: Karim Benzema about French media