Entertainment news
കരിക്കിന്റെ 'മണി ഹീസ്റ്റ്' വരുന്നു; സാമര്‍ത്ഥ്യ ശാസ്ത്രം ടീസര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 26, 02:18 pm
Saturday, 26th February 2022, 7:48 pm

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട യൂട്യൂബ് എന്റര്‍ടെയിന്‍മെന്റ് ചാനലായ കരിക്കിന്റെ ഏറ്റവും പുതിയ വീഡിയോയുടെ ടീസര്‍ പുറത്തുവിട്ടു.

സാമര്‍ത്ഥ്യ ശാസ്ത്രം എന്ന് പേരിട്ടിരിക്കുന്ന വീഡിയോ, മണി ഹീസ്റ്റ് പോലെ പ്ലാന്‍ ചെയ്ത് നടത്തുന്ന ഒരു മോഷണത്തിന്റെ കഥയാണ് പറയുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

ശ്യാമിന്‍ ഗിരീഷ് സംവിധാനം ചെയ്യുന്ന വീഡിയോയില്‍, പ്രേക്ഷകരുടെ പ്രിയപ്പെട്ട കരിക്കിന്റെ സ്ഥിരം താരങ്ങളൊക്കെ അണിനിരക്കുന്നുണ്ട്. നിഖില്‍ പ്രസാദ് ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, ശബരീഷ് സജിന്‍, നിലീന്‍ സാന്ദ്ര, സ്‌നേഹ ബാബു, ഉണ്ണി മാത്യൂസ്, ഷൈനി സാറ, നീതു ചന്ദ്രന്‍, റിജു രാജീവ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.


Content Highlight: Karikku new video teaser is out