ഇടവേളക്ക് ശേഷം പുതിയ വീഡിയോയുമായി കരിക്ക് ടീം വീണ്ടുമെത്തുന്നു. പ്രിയപ്പെട്ടവന്‍ പിയൂഷ് എന്ന വീഡിയോയുടെ പോസ്റ്റര്‍ പുറത്ത് വിട്ടു. ജീവന്‍ സ്റ്റീഫന്‍, കിരണ്‍ വിയ്യത്ത് എന്നിവര്‍ക്കൊപ്പം ആനന്ദം, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അന്നു ആന്റണിയും പോസ്റ്ററിലുണ്ട്.
ഗൗതം സൂര്യയാണ് പ്രിയപ്പെട്ടവന്‍ പിയൂഷ് എഴുതി സംവിധാനം ചെയ്യുന്നത്. മാല പാര്‍വതി, കനി കുസൃതി, വിഷ്ണു വിറ്റ്‌സ്, ആന്‍ സലീം, അഫ്രീന അസ്സ, അനഘ അശോക്, ജയരാജ് വാര്യര്‍, അനൂപ് മോഹന്‍ദാസ്, ദേവകി രാജേന്ദ്രന്‍, ശ്രീനാഥ് ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീഡിയോയുടെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിട്ടില്ല.
സാമര്‍ത്ഥ്യ ശാസ്ത്രമാണ് ഒടുവില്‍ കരിക്കിന്റേതായി പുറത്ത് വന്ന വെബ് സീരിസ്. ശബരീഷ് സജ്ജിന്‍, കൃഷ്ണ ചന്ദ്രന്‍, നിലീന്‍ സാന്‍ഡ്ര, ഉണ്ണി മാത്യൂസ്, ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, റീനു സണ്ണി, ദേവി വര്‍മ, ഷൈനി സാറ, ജിന്‍സ് ഷാന്‍, സ്‌നേഹ ബാബു തുടങ്ങിയവരാണ് പ്രധാന താരങ്ങളായി എത്തിയത്.
ശ്യാമിന്‍ ഗിരീഷാണ് സാമര്‍ത്ഥ്യ ശാസ്ത്രം സീരിസ് സംവിധാനം ചെയ്തത്. നിലീന്‍ സാന്‍ഡ്ര ആണ് തിരക്കഥ. പല സ്ഥലങ്ങളില്‍ പല സാഹചര്യങ്ങളില്‍ ജീവിക്കുന്ന സാധാരണക്കാരായ അഞ്ച് പേരെ ഒരു തട്ടിപ്പുകാരന്‍ പറ്റിക്കുന്നതും ഇവര്‍ അഞ്ച് പേരും ഇയാളെ കണ്ടെത്തി തങ്ങളുടെ പണം തിരിച്ച് കണ്ടെത്താന്‍ നോക്കുന്നതുമാണ് സീരിസിന്റെ ഇതിവൃത്തം.
View this post on Instagram
ആറ് എപ്പിസോഡുകളിലായി വന്ന സാമര്‍ത്ഥ്യ ശാസ്ത്രത്തിന് വലിയ പ്രേക്ഷക പ്രീതി നേടാനായിരുന്നു.
Content Highlight: karikku new video priyapettavan piyush poster