| Wednesday, 26th May 2021, 12:59 pm

വീട്ടിലെ ബാക്കിയുള്ളവരെപ്പോലെ ഞാനും ഗള്‍ഫില്‍ പോവാന്‍ നിന്നതാണ്, പിന്നെ ഇങ്ങനെയായി; ലോലന്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ മനംകവര്‍ന്ന താരങ്ങളാണ് കരിക്ക് സീരീസിലെ ഓരോ കഥാപാത്രങ്ങളും. കരിക്കിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും അതിന് മുന്‍പുള്ള കാലത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ് ലോലന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശബരീഷ്.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശബരീഷ് അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ബി.ടെക്ക് പഠനം കഴിഞ്ഞ് വീട്ടിലെ ബാക്കിയുള്ളവരെപ്പോലെ താനും ഗള്‍ഫില്‍ പോവാന്‍ നിന്നതായിരുന്നുവെന്ന് ശബരീഷ് പറയുന്നു.

‘നേരത്തെ തന്നെ കലാ മേഖലയിലേക്ക് തിരിയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇതിലേക്ക് തിരിഞ്ഞാല്‍ രക്ഷപ്പെടില്ലെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. അങ്ങനെ ഗള്‍ഫില്‍ പോവാന്‍ പ്ലാനിട്ടു. അപ്പോഴാണ് ബിനോയ് വഴി കരിക്കില്‍ വരുന്നത്. പിന്നെ ഇതിലങ്ങ് കൂടി,’ ശബരീഷ് പറയുന്നു.

ചെറുപ്പത്തിലേ തന്നെയും ചേച്ചിയെയും അമ്മ പാട്ടു പഠിപ്പിക്കുന്നുണ്ടായിരുന്നുവെന്നും അഞ്ചാം ക്ലാസ് വരെ താനും പാട്ട് പഠിച്ചിട്ടുണ്ടായിരുന്നുവെന്നും ശബരീഷ് പറയുന്നു. പ്ലസ്‌വണ്ണില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുടെ കൂടെ ഒരു മൈം ചെയ്തിട്ടുണ്ടെങ്കിലും അത് സ്റ്റേജില്‍ കുളമായതിനാല്‍ താന്‍ പിന്നെ അഭിനയത്തിന്റെ വഴിക്കേ പോയിട്ടില്ലെന്നും ശബരീഷ് കൂട്ടിച്ചേര്‍ത്തു.

കരിക്കില്‍ ജോര്‍ജിന്റെ കഥാപാത്രം അവതരിപ്പിക്കുന്ന അനു കെ. അനിയനും ഇത്തരമൊരു അനുഭവം അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

ഇങ്ങനെ പണിയില്ലാതെ നടക്കണോ, യൂട്യൂബ് എന്നൊക്കെ പറഞ്ഞ് ജീവിതം കളയണോ എന്നൊക്കെ ചോദിച്ചവരുണ്ടെന്നും ബന്ധുക്കളുടെ അടുത്ത് നിന്നുപോലും വലിയ വിമര്‍ശനമുണ്ടായിട്ടുണ്ടെന്നുമാണ് അനു പറയുന്നത്.

എന്നാല്‍ അങ്ങനെ ചോദിച്ചവരുടെയൊക്കെ ചിന്താഗതി തങ്ങള്‍ക്ക് മാറ്റാന്‍ പറ്റിയെന്നും അനു കെ. അനിയന്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Karikku Lolan Sabareesh says about his  character

Latest Stories

We use cookies to give you the best possible experience. Learn more