| Tuesday, 13th July 2021, 7:11 pm

'നിന്റെ അനിയന് കറക്ട് ലുക്കാണ്, അവനെ അഭിനയിപ്പിക്കാമെന്ന് നിഖില്‍'; സിനിമാ എഡിറ്റിംഗില്‍ നിന്നും വഴിമാറി ആനന്ദ് കരിക്കിലെത്തിയ അനുഭവം പറഞ്ഞ് ഉണ്ണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജനപ്രിയ മലയാളം സീരീസാണ് കരിക്ക്. കരിക്കിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികവ് തെളിയിച്ച അഭിനേതാക്കളുമാണ്.

സീരീസിലെ എഡിറ്റിംഗും ഒപ്പം അഭിനയവും കൊണ്ടു പോകുന്ന ആനന്ദ് ടീമിനൊപ്പം ചേര്‍ന്ന കഥ പറയുകയാണ് കരിക്കിലെ സഹ അഭിനേതാവും ആനന്ദിന്റെ സഹോദരനുമായ ഉണ്ണി. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലിജോ ജോസ് പല്ലിശ്ശേരിയുടെ ജല്ലിക്കെട്ടില്‍ ജോയിന്‍ ചെയ്യാന്‍ പോവുന്നതിനിടെയാണ് ആനന്ദിനോട് കരിക്കില്‍ ഒപ്പം കൂടുന്നോ എന്ന് ചോദിച്ചത്. ഈ മ യൗ അടക്കം മൂന്ന് സിനിമകളില്‍ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്ത ശേഷമാണ് ജല്ലിക്കെട്ടില്‍ നിന്നുള്ള ഓഫര്‍ വന്നത്. ഇതിനിടെ ആനന്ദ് ആ ഓഫര്‍ ഉപേക്ഷിച്ച് കരിക്കിനൊപ്പം ചേരുകയായിരുന്നെന്നും ഉണ്ണി പറഞ്ഞു.

ആനന്ദിനെ കണ്ടപ്പോള്‍ കരിക്ക് ഫൗണ്ടര്‍ നിഖിലാണ് ”നിന്റ അനിയനെ അഭിനയിപ്പിക്കാം” എന്ന് എന്നോട് പറഞ്ഞത്. അവന്റെ മുടിയും എല്ലാം കൂടി കറക്ട് ലുക്കാണ്. യൂത്തിന്റെ ശരിയായ പ്രതിനിധിയാക്കാമെന്ന് നഖില്‍ പറഞ്ഞു. തുടര്‍ന്ന് ഭക്ഷണം കഴിക്കാനിരിക്കെയാണ് ആനന്ദിനോട് കാര്യം സൂചിപ്പിക്കുന്നതെന്നും ഉണ്ണി പറഞ്ഞു.

‘ആനന്ദിന് പക്ഷേ, എഡിറ്റിങ്ങിനോടായിരുന്നു താത്പര്യം. ഈ മ യൗ അടക്കം മൂന്നു സിനിമകളില്‍ അസോസിയേറ്റ് എഡിറ്ററായി ജോലിചെയ്തശേഷം ലിജോ ജോസ് പല്ലിശ്ശേരിയുടെ തന്നെ ജല്ലിക്കെട്ടില്‍ ജോയിന്‍ ചെയ്യാന്‍ പോവുകയായിരുന്നു.

ഞാന്‍ നിഖിലിനോട് പറഞ്ഞു ആനന്ദ് അഭിനയിക്കുമോയെന്ന് എനിക്കറിയില്ല. പറഞ്ഞുനോക്കാം. പതിവുപോലെ അത്താഴഭക്ഷണ സമയത്ത് കാര്യം ചര്‍ച്ചയ്ക്കിട്ടു. കരിക്ക് നല്ല ഭാവിയുള്ള പദ്ധതിയാണ്. അവന്‍ വന്നാല്‍ നല്ലതായിരിക്കും, എഡിറ്റിങ്ങും അഭിനയവും നോക്കാമെന്നെല്ലാം ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ അവന്‍ തീരുമാനിച്ചു. ജല്ലിക്കെട്ടില്‍ ജോയിന്‍ ചെയ്യുന്നില്ല, കരിക്കിലേക്ക് പോരാമെന്ന്. ആദ്യമായി അഭിനയിച്ചത് കണ്ണന്‍ ചാള ഫ്രം കുളു മണാലി എന്ന സ്‌കെച്ച് വീഡിയോയിലായിരുന്നു. തരക്കേടില്ലെന്ന അഭിപ്രായം വന്നതോടെ അവനും ഞങ്ങള്‍ക്കൊപ്പമങ്ങ് കൂടി,’ ഉണ്ണി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Karikku fame Unni says about his brother Anand how joined with the team

Latest Stories

We use cookies to give you the best possible experience. Learn more