| Friday, 24th December 2021, 4:06 pm

കരിക്കിന്റെ ക്രിസ്മസ് സമ്മാനം; പുതിയ വീഡിയോ നാളെയെത്തും; പ്രൊമോ വീഡിയോ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിക്കിനെ പോലെ മലയാളികളുടെ ഇടയില്‍ ഇത്രയും സ്വാധിനം സൃഷ്ടിച്ച മറ്റ് ഒരു യൂട്യൂബ് ചാനലും ഇല്ല എന്നത് നിസംശയം പറയാം. കരിക്കിന്റെ ഓരോ പുതിയ വീഡിയോയും വന്‍ ഹിറ്റുമാണ്. കുറെ നാളുകളായി കരിക്കിന്റെ പുതിയൊരു വീഡിയോ വന്നിട്ട്. ഇനി എന്നാണ് കരിക്കിന്റെ പുതിയ വീഡിയോ വരിക എന്ന കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ഇപ്പോള്‍ ഇതാ ക്രിസ്മസ് സമ്മാനമായി പുതിയ വീഡിയോ നാളെ റീലീസ് ചെയ്യും എന്ന് അറിയിച്ചിരിക്കുകയാണ് കരിക്ക് ടീം. ഡിസംബര്‍ ആദ്യ വാരം തന്നെ കരിക്ക് ഡിസംബറില്‍ റീലീസ് ചെയ്യാന്‍ പോകുന്ന വീഡിയോയുടെ പോസ്റ്റര്‍ പുറത്തു വിട്ടിരുന്നു എന്നാല്‍ എന്ന് റീലീസ് ഉണ്ടാകും എന്ന് വ്യക്തമാക്കിയിരുന്നില്ല.

കലക്കാച്ചി എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നാളെ ഉച്ചക്ക് 12 മണിക്ക് ആവും കരിക്കിന്റെ യൂട്യൂബ് ചാനലിലൂടെ റീലീസ് ചെയ്യുക. വീഡിയോയുടെ പ്രൊമോയും റീലീസ് തിയ്യതിക്ക് ഒപ്പം കരിക്ക് പുറത്തുവിട്ടിട്ടുണ്ട്. കരിക്കിലെ തന്നെ കിരണ്‍ വിയ്യത് ഒരു കാറിലേക്ക് വന്നു നോക്കുന്നതാണ് പ്രൊമോയില്‍ ഉള്ളത്.

View this post on Instagram

A post shared by karikku (@karikku_fresh)

നാല് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു കരിക്ക് അവസാനമായി വീഡിയോ പുറത്തുവിട്ടത്. പുതിയ വീഡിയോകള്‍ ഇടുന്നതിന്റെ ഇടവേള കുറയ്ക്കണമെന്ന ആവശ്യവുമായി ആ സമയത്ത് തന്നെ നിരവധി ആരാധകര്‍ എത്തിയിരുന്നു. അന്ന് പോയ കരിക്ക് ഇന്നാണ് പൊങ്ങിയത് എന്ന രീതിയിലാണ് പുതിയ വീഡിയോ പ്രൊമോയോട് പ്രേക്ഷകരുടെ പ്രതികരണം.

2016 അഗസ്റ്റിലാണ് കരിക്ക് എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. മലയാളികള്‍ അന്നേവരെ കാണാതെ രീതിയിലുള്ള തമാശ വീഡിയോകള്‍ ആണ് കരിക്കിനെ ജനപ്രിയമാക്കിയത്.

‘തേര പാര’ എന്ന മിനി വെബ്സീരീസ് വഴി കരിക്കും അതിലെ അഭിനേതാക്കളും നേടിയ ജനപ്രീതി വളരെ വലുതാണ്. നിഖില്‍ പ്രസാദാണ് കരിക്കിന്റെ അമരക്കാരന്‍. നിലവില്‍ കരിക്കിന് യൂട്യൂബില്‍ 75 ലക്ഷത്തോളം സബ്സ്‌ക്രൈബേഴ്സ് ആണ് ഉള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more