Entertainment news
സണ്‍ഡേ സര്‍പ്രൈസ്; ഹിറ്റ് വീഡിയോയുടെ രണ്ടാം ഭാഗം വെബ്ബ് സീരീസാക്കി കരിക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 21, 05:59 am
Sunday, 21st May 2023, 11:29 am

നീണ്ട ഇടവേളകള്‍ക്കിടയില്‍ മാത്രം വീഡിയോകളുമായി വരുന്ന മറ്റൊരു ജനപ്രിയ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ഉണ്ടോ എന്ന് സംശയമാണ്. അത്രയും ഗ്യാപ്പുണ്ടായാലും വരുന്ന വീഡിയോകളെല്ലാം യൂട്യൂബില്‍ ഹിറ്റുമാണ്. കരിക്കിന്റെ മാത്രം പ്രത്യേകതയാവാം ഇത്.

ഞായറാഴ്ച ഒഴിവുദിനത്തില്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് വീഡിയോയുമായെത്തിയിരിക്കുകയാണ് കരിക്ക്. യാതൊരു സൂചനയും തരാതെയാണ് പുതിയ സീരീസ് കരിക്ക് പുറത്ത് വിട്ടിരിക്കുന്നത്.

‘തേങ്ക്‌സ്’ എന്ന് പേരിട്ടിരിക്കുന്ന സീരിസില്‍ ശബരീഷ് സജ്ജിന്‍, കൃഷ്ണചന്ദ്രന്‍, ഉണ്ണി മാത്യൂസ്, കിരണ്‍ വിയ്യത്ത്, ശ്രുതി സുരേഷ്, ആനന്ദ് മാത്യൂസ്, ബിനോയ് ജോണ്‍, മിഥുന്‍ എം. ദാസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

ബിനോയ് ജോണാണ് സീരീസ് സംവിധാനം ചെയ്യുന്നത്. കൃഷ്ണ ചന്ദ്രന്‍, കിരണ്‍ വിയ്യത്ത്, ശബരീഷ് സജ്ജിന്‍ എന്നിവര്‍ ചേര്‍ന്നാണ് കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

നേരത്തെ റിങ്ക റിങ്ക റോസ എന്ന പേരില്‍ റീല്‍സ് വീഡിയോ കരിക്ക് ചെയ്തിരുന്നു. മോഷണം പോയ മോതിരത്തെ കേന്ദ്രീകരിച്ച ഈ റീല്‍സ് കണ്ടന്റ് വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് പുതിയ വീഡിയോ ആയ തേങ്ക്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്. അതേ കഥാപാത്രങ്ങള്‍ ഒരു പിറന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന സംഭവവികാസങ്ങളിലൂടെ കടന്നു പോകുന്നതാണ് പുതിയ വീഡിയോയിലുള്ളത്.

റിജു രാജീവ്, ആന്‍ഡ്രൂ സ്റ്റെലോണ്‍, അരുണ്‍ രത്തന്‍, വിഷ്ണു, അഭിഷേക്, അമല്‍ വി. അമ്പിളി, സുമാ ദേവി, ജിഷ്ണു രാമാനുജന്‍, സിറാജുദ്ധീന്‍ എ, സുനില്‍കുമാര്‍ സി.സി, അഭിജിത്ത് കൃഷ്ണന്‍, രാഹുല്‍ ചന്ദ്രബാബു, ദേവ എന്‍. വിനോദ്, മിഥുന്‍ മാഡ്‌സ്, രാഹുല്‍ രമേശ്, അനീഷ് ഫെര്‍ട്ടല്‍, അനൂപ് കുമാര്‍ കെ, ഏതന്‍ റിജു, ട്രയീഷ്, ആദി, നൊബേല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: karikk new video thenks