| Friday, 8th March 2024, 9:18 pm

യൂട്യൂബ് ഭരിക്കാൻ പൊലീസ് കഥയുമായി കരിക്ക്, മൊക്ക പാർട്ട്‌ വൺ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ സിനിമകൾ പോലെ ഏറെ ആരാധകരുള്ള ഒന്നാണ് കരിക്കിന്റെ വെബ് സീരീസുകൾ.

ഒരു സമയത്ത് തുടർച്ചയായി എപ്പിസോഡുകൾ ചെയ്ത് യൂട്യൂബിൽ നിറഞ്ഞ് നിന്നിരുന്ന കരിക്ക് ടീം ഈയിടെയായി ഓരോ വീഡിയോയ്ക്ക് ശേഷവും വലിയ ഗ്യാപ് എടുക്കാറുണ്ട്.

സാധാരണ ഓണം, ക്രിസ്മസ് തുടങ്ങി മലയാളികളുടെ എല്ലാ വിശേഷ ദിവസങ്ങളിലും കരിക്ക് പുതിയ വീഡിയോസ് ഇറക്കാറുണ്ട്. തേരാപാര, പ്ലസ് 2 ഫ്രീ പിരിയിഡ്, ദൂസര, സ്കൂട്ട് തുടങ്ങി നിരവധി ജനപ്രിയ വെബ് സീരീസുകൾ കരിക്ക് മലയാളികൾക്ക്‌ സമ്മാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കരിക്കിന്റെ പുതിയ വീഡിയോസിനായി മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.

രണ്ട് മാസം മുമ്പിറങ്ങിയ ടാറ്റാഡാഷായിരുന്നു കരിക്കിന്റെ അവസാന വീഡിയോ. ഇപ്പോഴിത അപ്രതീക്ഷിതമായി ഒരു എപ്പിസോഡ് ഇറക്കി വീട്ടിരിക്കുകയാണ് കരിക്ക് ടീം.

മൊക്ക പാർട്ട്‌ വൺ എന്നാണ് പുതിയ എപ്പിസോഡിന്റെ പേര്. സാധാരണ റിലീസിന്റെ ഭാഗമായി പോസ്റ്ററുകളെങ്കിലും പുറത്തിറക്കുന്ന കരിക്ക് ഇത്തവണ ഒരു സൂചന പോലുമില്ലാതെയാണ് പ്രേക്ഷകരെ വരവേറ്റത്. പൊലീസ് കഥയുമായാണ് ഇത്തവണ കരിക്കിന്റെ വരവ്.

മുമ്പ് അനു.കെ. അനിയൻ പൊലീസ് വേഷത്തിൽ എത്തിയ കലക്കാച്ചിയെന്ന എപ്പിസോഡ് വലിയ കാഴ്ച്ചക്കാരെ സ്വന്തമാക്കിയിരുന്നു.

കരിക്കിലെ എല്ലാ പ്രിയതാരങ്ങളെയും ഉൾപ്പെടുത്തിയാണ് പുതിയ എപ്പിസോഡ് ഇറങ്ങിയിരിക്കുന്നത്. ഏകദേശം 26 മിനിറ്റോളം നീളമുള്ള എപ്പിസോഡ് തീർച്ചയായും പ്രേക്ഷകരെ പിടിച്ചിരുത്തുമെന്ന് ഉറപ്പാണ്.

എല്ലാ എപ്പിസോഡും ട്രെൻഡിങ് ലിസ്റ്റിൽ കയറ്റുന്ന കരിക്ക് ഇവിടെയും പതിവ് തെറ്റിക്കില്ല എന്നുറപ്പാണ്. വീഡിയോ യൂട്യൂബിൽ റിലീസ് ആയിട്ടുണ്ട്.

Content Highlight: Karikk New Episode Released

Latest Stories

We use cookies to give you the best possible experience. Learn more