| Friday, 14th April 2023, 10:04 pm

കരിക്കിന്റെ സിനിമ ഈ വര്‍ഷം റിലീസ് ചെയ്യും, പ്രധാനകഥാപാത്രങ്ങള്‍....; ഒടുവില്‍ പ്രഖ്യാപനവുമായി നിഖില്‍ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സ് ആണ് കരിക്ക്. തേരാപാര സീരിസിലൂടെ ജനപ്രിയരായ കരിക്ക് ടീം പിന്നീട് ഒരു സിനിമയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതിനെ പറ്റി ഒരു വിവരവുമില്ലായിരുന്നു.

കരിക്ക് ടീം ഒരുക്കുന്ന ചിത്രത്തെ പറ്റിയുള്ള പുതിയ വിവരങ്ങള്‍ പങ്കുവെക്കുകയാണ് ടീമിന്റെ ഫൗണ്ടറായ നിഖില്‍ പ്രസാദ്. കൊവിഡ് മൂലം അന്ന് തീരുമാനിച്ച പ്രൊജക്ട് ഉപേക്ഷിച്ചെന്നും എന്നാല്‍ പുതിയ പ്രൊജക്ടില്‍ തങ്ങള്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണെന്നും നിഖില്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘2019ലാണ് കരിക്കിന്റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷം കൊവിഡ് വന്നു. അതുകൊണ്ട് ആ പ്രൊജക്ട് ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ മറ്റൊരു സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കരിക്ക് കോര്‍ ടീം ആയിരിക്കും ലീഡ് റോളുകളില്‍ ഉണ്ടാവുക. അതിനൊപ്പം മെയ്ന്‍ സ്ട്രീം ആര്‍ട്ടിസ്റ്റുകളും ഉണ്ടാവും.

അതിനെ പറ്റി കൂടുതല്‍ പറയാനാവില്ല. തീര്‍ച്ചയായും ഹ്യൂമറിന് പ്രധാന്യം കൊടുത്തുള്ള സിനിമ ആയിരിക്കും. ഞാന്‍ തന്നെ സംവിധാനം ചെയ്യും. അതൊരു ഓള്‍ഡ് സ്‌കൂള്‍ ടൈപ്പിലുള്ള ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും. മറ്റ് ഇമോഷന്‍സിനും പ്രധാന്യം കൊടുത്തുള്ള കോമഡി ചിത്രമായിരിക്കും. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യും. ആദ്യമായിട്ടാണ് ഇതിനെ പറ്റി ഒരു പ്രഖ്യാപനമുണ്ടാവുന്നത്,’ നിഖില്‍ പ്രസാദ് പറഞ്ഞു.

പ്രിയപ്പെട്ടവന്‍ പിയൂഷാണ് കരിക്കിന്റേതായി പുതുതായി പുറത്തിറങ്ങാനിരിക്കുന്ന വീഡിയോ. ജീവന്‍ സ്റ്റീഫനാണ് പിയൂഷ് എന്ന യുവാവായി എത്തുന്നത്. ഗൗതം സൂര്യയാണ് പ്രിയപ്പെട്ടവന്‍ പിയൂഷ് എഴുതി സംവിധാനം ചെയ്യുന്നത്.

മാല പാര്‍വതി, അന്നു ആന്റണി, കനി കുസൃതി, കിരണ്‍ വിയ്യത്ത്, വിഷ്ണു വിറ്റ്‌സ്, ആന്‍ സലീം, അഫ്രീന അസ്സ, അനഘ അശോക്, ജയരാജ് വാര്യര്‍, അനൂപ് മോഹന്‍ദാസ്, ദേവകി രാജേന്ദ്രന്‍, ശ്രീനാഥ് ബാബു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീഡിയോയുടെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിട്ടില്ല.

Content Highlight: Karik’s film will release this year, says Nikhil Prasad

We use cookies to give you the best possible experience. Learn more