|

കരിക്ക് ടീം ഇനി നെറ്റ്ഫ്‌ളിക്‌സില്‍; റിലീസ് തിയതി പ്രഖ്യാപിച്ച് നിഖില്‍ പ്രസാദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കരിക്ക് നെറ്റ്ഫ്‌ളിക്‌സിലും ചുവടുറപ്പിക്കുകയാണ്. കരിക്ക് സ്ഥാപകനായ നിഖില്‍ പ്രസാദാണ് കരിക്കിന്റെ സ്‌കെച്ച് വീഡിയോ നെറ്റ്ഫ്‌ളിക്‌സിലെത്തുന്ന വിവരം പങ്കുവെച്ചത്.

വീഡിയോയുടെ പോസ്റ്ററും നിഖില്‍ പുറത്തുവിട്ടിട്ടുണ്ട്. റിപ്പര്‍ എന്നാണ് വീഡിയോയുടെ പേര്. അനു കെ അനിയന്‍, ജീവന്‍ സ്റ്റീഫന്‍, അര്‍ജുന്‍ രത്തന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത് എന്നിവരാണ് പോസ്റ്ററിലുള്ളത്.

ത്രില്ലര്‍ സ്വഭാവമുള്ള കോമഡി വീഡിയോ ആയിരിക്കം ഇതെന്നാണ് പോസ്റ്ററില്‍ നിന്നും മനസ്സിലാകുന്നത്. വീഡിയോയുടെ കഥയോ മറ്റു അണിയറപ്രവര്‍ത്തനങ്ങളോ ആരാണെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

നെറ്റ്ഫ്‌ളിക്‌സ് യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായിരിക്കും വീഡിയോ റിലീസ് ചെയ്യുക. ഏപ്രില്‍ മൂന്നിന് രാവിലെ പതിനൊന്ന് മണിക്കാണ് വീഡിയോ ഈ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുക.

കരിക്ക് നെറ്റ്ഫ്‌ളികിസിലെത്തുന്നതിനെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല പാന്‍ ഇന്ത്യ തലത്തില്‍ തന്നെ കരിക്ക് ശ്രദ്ധിക്കപ്പെടുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kariikku new sketch video will be released on Netflix