മുംബൈ: കത്‌വയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആരിഫയ്ക്ക് നീതി തേടിയുള്ള സോഷ്യല്‍ മീഡിയ കാമ്പയിന്റെ ഭാഗമായ കരീന കപൂറിനെതിരെ ഹിന്ദുത്വ വാദികള്‍.
ഒരു മുസ്‌ലീം മതക്കാരനെ വിവാഹം കഴിക്കുകയും മകന് തൈമൂര്‍ എന്ന ക്രൂരനായ മുസ്‌ലിം ചക്രവര്‍ത്തിയുടെ പേരിടുകയും ചെയ്ത നിങ്ങള്‍ക്ക് സ്വയം ലജ്ജ തോന്നണം എന്നുപറഞ്ഞുകൊണ്ടായിരുന്നു ഹര്‍ഷവര്‍ധന്‍ എന്നയാളുടെ കമന്റ്.
I AM HINDUSTAN
I AM ASHAMED
#JUSTICEFOROURCHILD
8 YEARS OLD GANGRAPED!
MUDERED IN DEVISTAN TEMPLE
#KATHUA എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു കരീനയും സോഷ്യല്‍ മീഡിയ കാമ്പയിന്റെ ഭാഗമായത്. എന്നാല്‍ മുസ് ലീമിനെ വിവാഹം കഴിച്ച നിങ്ങള്‍ക്ക് ഇത് പറയാന്‍ അവകാശമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇയാള്‍ കരീനയുടെ പോസ്റ്റിന് താഴെ വന്ന് കമന്റിട്ടത്.
She should be ashmed of the fact that despite being a Hindu is married to a Muslim. Has a child with him and named him Taimur, after a brutal Islamic barbarian.
— Harshwardhan (@W_harsh_) April 14, 2018
എന്നാല്‍ ഇത്തരമൊരു കമന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം സ്വര ഭാസ്‌കര്‍ രംഗത്തെത്തി. നിങ്ങളെപ്പോലൊരാള്‍ ജീവിച്ചിരിക്കുന്നത് ഓര്‍ത്ത് നിങ്ങള്‍ക്ക് തന്നെ അപമാനം തോന്നണമെന്നും ദൈവം നല്‍കിയ തലച്ചോറ് ഉപയോഗിച്ച് മാലിന്യം പുറന്തള്ളാന്‍ മാത്രമാണ് നിങ്ങള്‍ക്ക് അറിയുക എന്നും സ്വര പ്രതികരിച്ചു.
ഇത്തരം അസംബന്ധങ്ങള്‍ പരസ്യമായി പറയാന്‍ സൗകര്യം ഒരുക്കുന്ന ഭരണകൂടമാണ് ഇന്നത്തേതെന്നും ഹിന്ദുക്കള്‍ക്കും ഇന്ത്യയ്ക്കും ഒരുപോലെ നാണക്കേടാണ് നിങ്ങള്‍ എന്നും സ്വരഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചു.
You should be ashamed you exist. That God gave you a brain which you chose to fill with hate and a mouth you chose to spew filth from. You are a shame on India and Hindus. That shits like you feel emboldened to talk this crap publicly is this govt.’s legacy ?? https://t.co/nmR5WIngBd
— Swara Bhasker (@ReallySwara) April 14, 2018
എട്ടുവയസുകാരിക്ക് നീതി തേടിയുള്ള കാമ്പയിനില്‍ ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം ഭാഗമായിരുന്നു. നടി സോനം കപൂറും സ്വര ഭാസ്‌കരും ഹ്യുമ ഖുറേഷിയും കല്‍ക്കി കൊച്ച്‌ലിനും ജസ്റ്റിസ് ഫോര്‍ അവര്‍ ചൈല്‍ഡ് കാമ്പയിന്റെ ഭാഗായി രംഗത്തെത്തിയിരുന്നു.
I am Hindustan. I am Ashamed. #JusticeForOurChild
8 years old. Gangraped. Murdered.
In ‘Devi’-sthaan temple. #Kathua pic.twitter.com/8SIR9hYswI— Sonam Kapoor (@sonamakapoor) April 13, 2018
I am Hindustan. I am Ashamed. #JusticeForOurChild #JusticeForAasifa
8 years old. Gangraped. Murdered.
In ‘Devi’-sthaan temple. #Kathua and lest we forget #unnao Shame on us! #BreakTheSilence #EndTheComplicity #ActNow pic.twitter.com/O8rABOrZq9— Swara Bhasker (@ReallySwara) April 13, 2018